'കാര്‍ത്തികേയ 2' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അനുപമ പരമേശ്വരൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ബട്ടർഫ്ലൈ. ചിത്രം തിയേറ്ററുകളിലെത്താതെ ഡയറക്ട് ഒടിടി റിലീസായിട്ടാണ് എത്തുന്നത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ ഡിസംബര്‍ 29നാണ് ചിത്രം റിലീസ് ചെയ്യുക.


COMMERCIAL BREAK
SCROLL TO CONTINUE READING

ഘന്ത സതീഷ് ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് ദക്ഷിണ്‍ ശ്രീനിവാസാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സമീര്‍ റെഡ്ഡിയാണ്. മധുവാണ് 'ബട്ടര്‍ഫ്ലൈ'യുടെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.


Also Read: Jigarthanda Doublex: കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'ജി​ഗർതണ്ട ഡബിൾ എക്സ്' ടീസർ പുറത്ത്


ജനറേഷൻ നെക്സ്റ്റ് മൂവിസിന്റെ ബാനറിൽ രവി പ്രകാശ് ബോദപതി, പ്രസാദ് തിരുവല്ലൂരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നാരായണയാണ് ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പാഞ്ചജന്യ പൊത്തരാജുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍.


ചിത്രത്തിലെ ​ഗാനങ്ങൾ എഴുതിയിരിക്കുന്നത് അനന്ത ശ്രീരാമാണ്. ചിത്രത്തില്‍ അനുപമ പരമേശ്വരനും ഗാനം ആലപിക്കുന്നുണ്ട്. അര്‍വിസാണ് 'ബട്ടര്‍ഫ്ലൈ' ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കലാ സംവിധാനം വിജയ് മക്കേന, സൗണ്ട് ഇഫക്റ്റ്സ് എതിരാജ്, ഡബ്ബിംഗ് എൻജിനീയര്‍  പപ്പു, പിആര്‍ഒ വംശി, വിഷ്യല്‍ ഇഫക്റ്റ്സ് പ്രദീപ്, കോസ്റ്റ്യൂം ഡിസൈനര്‍ ഹര്‍ഷിത രവുരി എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍. ജയം രവി നായകനായ 'സൈറണി'ലും അനുപമ പരമേശ്വരന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ അനുപമ പരമേശ്വരൻ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം 'കുറുപ്പാ'ണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.