Jigarthanda Doublex: കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'ജി​ഗർതണ്ട ഡബിൾ എക്സ്' ടീസർ പുറത്ത്

എസ്ജെ സൂര്യയുടെയും രാഘവ ലോറൻസിന്റെയും മാസ് രം​ഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Dec 12, 2022, 11:30 AM IST
  • എസ് ജെ സൂര്യയും രാഘവ ലോറൻസുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
  • ഇരുവരും തമ്മിലുള്ള മാസ് രം​ഗങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
  • ടീസർ ഇതിനോടകം പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടി കഴിഞ്ഞു.
Jigarthanda Doublex: കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'ജി​ഗർതണ്ട ഡബിൾ എക്സ്' ടീസർ പുറത്ത്

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജി​ഗർതണ്ട ഡബിൾ എക്സ്'. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. എസ് ജെ സൂര്യയും രാഘവ ലോറൻസുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഇരുവരും തമ്മിലുള്ള മാസ് രം​ഗങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടീസർ ഇതിനോടകം പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടി കഴിഞ്ഞു. 

ഒരു കുടിലിന് മുന്നിലേക്ക് എത്തുന്ന സൂര്യയെയാണ് ആദ്യം ടീസറില്‍ കാണുക. തുടർന്ന് സൂര്യ മൗത്ത് ഓര്‍ഗണ്‍ വായിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ ആലയില്‍ ആയുധം നിര്‍മ്മിക്കുന്ന രാഘവയെ സ്ക്രീനില്‍ കാണാൻ കഴിയും. ടീസർ തന്നെ പ്രേക്ഷകർക്ക് ആവേശം പകർന്നിരിക്കുകയാണ്. തിയേറ്ററുകളില്‍ ആവേശം നിറയ്ക്കാന്‍ പോകുന്നൊരു സിനിമയാകും ഇതെന്ന് ടീസര്‍ ഉറപ്പു നല്‍കുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. പ്രധാന ലൊക്കേഷന്‍ മധുരൈയാണെന്നാണ് ലഭിക്കുന്ന വിവരം.

Mahesh Babu Movie: പ്രേക്ഷകർ കാത്തിരുന്ന മഹേഷ് ബാബു ചിത്രം; SSMB28 ചിത്രീകരണം ഉടൻ തുടങ്ങും

സൂപ്പർസ്റ്റാർ മഹേഷ് ബാബു നായകനായി ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്ന പുതിയ ചിത്രം #SSMB28 ന്റെ ചിത്രീകരണം തുടങ്ങുന്നു. 2023 ജനുവരി മുതൽ ചിത്രീകരണം ആരംഭിക്കും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ ഹരിക & ഹാസിൻ ക്രിയേഷൻസിന് കീഴിൽ എസ് രാധാകൃഷ്ണ (ചൈന ബാബു) നിർമ്മിക്കും.

Also Read: Viral: കതിർമണ്ഡപത്തിൽ നിന്ന് സിനിമാക്കൊട്ടകയിലേക്ക് - ഒരു ഐഎഫ്എഫ്കെ പ്രണയം പൂവണിഞ്ഞ കഥ

 

മഹേഷ് ബാബു, ത്രിവിക്രം ശ്രീനിവാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രം ഫാമിലി ആക്ഷൻ എന്റർടെയ്‌നറായിരിക്കും. മഹേഷ് ബാബുവിന്റെ കരിയറിലെ തന്നെ തീർത്തും വ്യത്യസ്തമായ കഥാപാത്രമാവും ഇതെന്നാണ് സൂചനകൾ. നീണ്ട മുടിയും താടിയും ഉള്ള ഏറെ സ്റ്റൈലിഷ് ലുക്കിലാണ് മഹേഷ് ബാബു ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

പൂജ ഹെഗ്‌ഡെയാണ് മഹേഷ് ബാബുവിനൊപ്പം ചിത്രത്തിൽ നായികയായി എത്തുന്നത്. പ്രശസ്തരായ ചില അഭിനേതാക്കളും സാങ്കേതിക വിദഗ്ധരുടെ മികച്ച ടീമും ചിത്രവുമായി സഹകരിക്കും. #SSMB28 എഡിറ്റ് ചെയ്യുന്നത് ദേശീയ അവാർഡ് ജേതാവായ ടെക്നീഷ്യൻ നവിൻ നൂലിയാണ്. സിനിമയുടെ കലാസംവിധായകൻ എ എസ് പ്രകാശ്. ദേശീയ അവാർഡ് ജേതാവായ എസ് തമൻ ആണ് സംഗീത സംവിധായകൻ. ഛായാഗ്രാഹകൻ പി എസ് വിനോദ് ആണ്. രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് തന്നെയാണ്. നിർമ്മാതാവ്: സൂര്യദേവര രാധാകൃഷ്ണ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News