Cadaver Movie : `ഉൻ പാർവൈ എൻ പാർവൈ`; അമലാ പോളിന്റെ കടാവെറിലെ ഗാനമെത്തി; ചിത്രം ആഗസ്റ്റിൽ
Cadaver Movie First Single : ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം ആഗസ്റ്റ് 12 ന് റിലീസ് ചെയ്യും.
അമല പോൾ കേന്ദ്ര കഥാപാത്രമായി എത്തുന്ന കടാവറിലെ ആദ്യ ഗാനം പുറത്തുവിട്ടു. ഉൻ പാർവൈ എൻ പാർവൈ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് രഞ്ജിൻ രാജാണ്. കബിലൻ വരികൾ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രദീപ് കുമാറും സൈന്ധവിയും ചേർന്നാണ്. ഫോറൻസിക് ത്രില്ലര്‍ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് കടാവർ. ചീഫ് പോലീസ് സർജന്റെ വേഷത്തിലാണ് അമല പോൾ ചിത്രത്തിലെത്തുന്നത്. ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്യുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം ആഗസ്റ്റ് 12 ന് റിലീസ് ചെയ്യും. ഡോ. ഭദ്ര എന്നാണ് അമല പോൾ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അനൂപ് എസ് പണിക്കർ ആണ് കടാവറിന്റെ സംവിധായകൻ. മലയാള ചിത്രങ്ങളായ പത്താം വളവ്, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ളയാണ് കടാവറിനും തിരക്കഥയൊരുക്കിയിരിക്കുന്നത്.
അമല പോൾ ആദ്യമായി നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കടവെറിന് ഉണ്ട്. . അമല പോൾ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രമെത്തുന്നത്. അന്നീസ് പോള്‍, തന്‍സീര്‍ സലാം എന്നിവരാണ് സഹനിര്‍മ്മാതാക്കൾ. വ്യത്യസ്തമായ ഗെറ്റപ്പിലാണ് അമല പോൾ ചിത്രത്തിലെത്തുന്നത്. അരവിന്ദ് സിംഗ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത് കബിലൻ, ശക്തി മഹേന്ദ്ര എന്നിവരാണ്. രഞ്ജിൻ ആജ് ആണ് സംഗീതം സംവിധായകൻ. എകിസ്ക്യൂട്ടീവ് പ്രൊഡ്യൂസര്‍ ദിനേശ് കണ്ണന്‍, കലാസംവിധാനം രാഹുല്‍, എഡിറ്റിംഗ് സാന്‍ ലോകേഷ്, സ്റ്റില്‍സ് റാം സുബ്ബു, വസ്ത്രാലങ്കാരം സോഫിയ ജെന്നിഫര്‍ എം, മേക്കപ്പ് വിനോദ് കുമാര്‍, സൌണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സൌണ്ട് മിക്സിംഗ് അരവിന്ദ് മേനോന്‍. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രദര്‍ശിപ്പിക്കും.ചലച്ചിത്ര മേഖലയിൽ 12 വർഷം പൂര്‍ത്തിയാക്കിയ സമയത്താണ് അമല പോൾ തന്റെ ആദ്യ നിർമ്മാണ സംരംഭം പ്രഖ്യാപിച്ചത്.
പൃഥ്വിരാജ് നായകനാകുന്ന ചിത്രം ആടുജീവിതമാണ് അമല പോളിന്റെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. ബ്ലെസ്സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകർ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ബ്ലെസി-പൃഥ്വിരാജ് ടീമിന്റെ സ്വപ്ന പദ്ധതി എന്ന് തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ചിത്രത്തിന്റെ വിശേഷങ്ങൾ പലപ്പോഴായി സംവിധായകൻ ബ്ലെസിയും പൃഥ്വിരാജും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. ജൂലൈ 14 ന് ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയായിരുന്നു. അഞ്ച് വർഷങ്ങൾക്ക് മുൻപ് 2017-ൽ ആയിരുന്നു ചിത്രം ഔദ്യോഗികമായി കേരളത്തിൽ ചിത്രീകരണമാരംഭിച്ചത്. ഇത്രയും നീളമേറിയ ചിത്രീകരണ കാലഘട്ടം നേരിട്ട ഒരു ഇന്ത്യൻ ചിത്രം അപൂർവമാണ്. കോവിഡ് അനുബന്ധ സാഹചര്യങ്ങൾ ചിത്രീകരണത്തെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു.2021 ജൂൺ മാസമായിരുന്നു ചിത്രത്തിൻ്റെ നാല് വർഷത്തിലധികം നീണ്ടുനിന്ന ഏറെ പ്രതിസന്ധികൾ നിറഞ്ഞ ആഫ്രിക്കൻ ചിത്രീകരണം അവസാനിപ്പിച്ച് ആടുജീവിതം ടീം തിരിച്ചെത്തിയത്. ചിത്രീകരണ സ്ഥലത്തെ അതികഠിനമായ ചൂട് അണിയറ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെ ആയിരുന്നു. അൽജീരിയയിലും ജോർദ്ദാനിലുമുള്ള ഷൂട്ടിംഗിന് ശേഷവും രണ്ട് ദിനങ്ങൾ കേരളത്തിലെ പത്തനംതിട്ടയിൽ ഏതാനും രംഗങ്ങൾ ചിത്രീകരണം തുടർന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...