Cadaver Movie Release : അമല പോളിന്റെ 'കാടവെര്‍' നേരിട്ട് ഒടിടിയിലെത്തും; റിലീസ് ഡിസ്‍നി പ്ലസ് ഹോട്സ്റ്റാറില്‍

Cadaver Movie Release Latest Update : അമല പോൾ ആദ്യമായി നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കടവെറിന് ഉണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 22, 2022, 02:15 PM IST
  • ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
  • 2021 അവസാനത്തോടെ റിലീസ് ചെയ്യാൻ ഒരുങ്ങിയിരുന്ന ചിത്രമായിരുന്നു കാടവെര്‍. എന്നാൽ ചില സാങ്കേതിക പ്രശ്‍നങ്ങൾ മൂലം ചിത്രത്തിൻറെ റിലീസ് മാറ്റിവെക്കുകയായിരുന്നു.
  • എന്നാൽ ഇപ്പോൾ ചിത്രം ഉടൻ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ എത്തുമെന്ന് അമല പോൽ തന്നെ തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു.
  • അമല പോൾ ആദ്യമായി നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കടവെറിന് ഉണ്ട്.
Cadaver Movie Release : അമല പോളിന്റെ 'കാടവെര്‍' നേരിട്ട് ഒടിടിയിലെത്തും; റിലീസ് ഡിസ്‍നി പ്ലസ് ഹോട്സ്റ്റാറില്‍

അമല പോൾ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കാടവെർ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്യുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ   ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 2021 അവസാനത്തോടെ റിലീസ് ചെയ്യാൻ ഒരുങ്ങിയിരുന്ന ചിത്രമായിരുന്നു കാടവെര്‍. എന്നാൽ ചില സാങ്കേതിക പ്രശ്‍നങ്ങൾ മൂലം ചിത്രത്തിൻറെ റിലീസ് മാറ്റിവെക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ചിത്രം ഉടൻ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ എത്തുമെന്ന് അമല പോൽ തന്നെ തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു. അമല പോൾ ആദ്യമായി നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കടവെറിന് ഉണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് അനൂപ് പണിക്കരാണ്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 2021 ഒക്ടോബറിൽ പുറത്തുവിട്ടിരുന്നു. അമലയുടെ വ്യത്യസ്ത ലുക്കും ഉദ്വെഗം ജനിപ്പിക്കുന്ന പശ്ചാത്തലവുമായി ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ അതിന് ശേഷം ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ചിത്രം എത്തുന്നത്.

അമല പോളിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് 

കാത്തിരിപ്പ് ഏതാണ്ട് അവസാനിച്ചു. എന്റെ ആദ്യ നിർമ്മാണ സംരംഭമായ കാടവർ ഉടൻ തന്നെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ എത്തുമെന്ന് അറിയിക്കുന്നതിൽ അറിയിക്കുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ഇത് സ്വപനമാണെന്ന് പോലും തോന്നുന്നുണ്ട്. തന്റെ കുഞ്ഞ് ലോകത്തേക്ക് എത്താൻ കാത്തിരിക്കുന്ന അമ്മയെ പോലെയാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. സ്വപനങ്ങൾ എല്ലാം സത്യമാകും. എല്ലാവരുടെയും കഠിനാധ്വാനം ഫലപ്രാപ്തിയിലെത്തുന്നത് കാണുമ്പോൾ എനിക്ക് അതിശയമാണ് തോന്നുന്നത്.

ALSO READ: ഒരായിരം തടസങ്ങൾ, അതിലേറെ വെല്ലുവിളികൾ... ഒടുവിൽ ബ്ലെസി–പൃഥ്വിരാജ് ടീമിന്റെ 'ആടുജീവിതം' പൂർത്തിയായി

ചലച്ചിത്ര മേഖലയിൽ 12 വർഷം പൂര്‍ത്തിയാക്കിയ സമയത്താണ് അമല പോൾ തന്റെ ആദ്യ നിർമ്മാണ സംരംഭം പ്രഖ്യാപിച്ചത്. ഫോറൻസിക് ത്രില്ലര്‍ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് കടവെർ.  അഭിലാഷ് പിള്ള ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. രഞ്‍ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പൊലീസ് സര്‍ജൻ ആയിട്ടാണ് ചിത്രത്തില്‍ അമലാ പോള്‍ അഭിനയിക്കുന്നത്. അരവിന്ദ് സിംഗ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കാടെവറിന് മികച്ച ശ്രദ്ധ നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. 

പൃഥ്വിരാജ് നായകനാകുന്ന ചിത്രം  ആടുജീവിതമാണ് അമല പോളിന്റെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. ബ്ലെസ്സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകർ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ബ്ലെസി-പൃഥ്വിരാജ് ടീമിന്റെ സ്വപ്ന പദ്ധതി എന്ന് തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ചിത്രത്തിന്റെ വിശേഷങ്ങൾ പലപ്പോഴായി സംവിധായകൻ ബ്ലെസിയും പൃഥ്വിരാജും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. ജൂലൈ 14 ന് ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയായിരുന്നു.  അഞ്ച് വർഷങ്ങൾക്ക് മുൻപ് 2017-ൽ ആയിരുന്നു ചിത്രം ഔദ്യോഗികമായി കേരളത്തിൽ ചിത്രീകരണമാരംഭിച്ചത്. ഇത്രയും നീളമേറിയ ചിത്രീകരണ കാലഘട്ടം നേരിട്ട ഒരു ഇന്ത്യൻ ചിത്രം അപൂർവമാണ്. കോവിഡ് അനുബന്ധ സാഹചര്യങ്ങൾ ചിത്രീകരണത്തെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു.2021 ജൂൺ മാസമായിരുന്നു ചിത്രത്തിൻ്റെ നാല് വർഷത്തിലധികം നീണ്ടുനിന്ന ഏറെ പ്രതിസന്ധികൾ നിറഞ്ഞ ആഫ്രിക്കൻ ചിത്രീകരണം അവസാനിപ്പിച്ച് ആടുജീവിതം ടീം തിരിച്ചെത്തിയത്. ചിത്രീകരണ സ്ഥലത്തെ അതികഠിനമായ ചൂട് അണിയറ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെ ആയിരുന്നു. അൽജീരിയയിലും ജോർദ്ദാനിലുമുള്ള ഷൂട്ടിംഗിന് ശേഷവും രണ്ട് ദിനങ്ങൾ കേരളത്തിലെ പത്തനംതിട്ടയിൽ ഏതാനും രംഗങ്ങൾ ചിത്രീകരണം തുടർന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News