M.M. Keeravani: ആ കാർപെന്റേഴ്സ് ആശാരിമാരല്ല... കീരവാണി ഓസ്കർ വേദിയിൽ പറഞ്ഞ കാർപെന്റേഴ്സ് എന്താണെന്നറിയാം
MM Keeravani: കീരവാണി പറഞ്ഞ കാർപെന്റേഴ്സ് എഴുപതുകളിലും എൺപതുകളിലും നിറഞ്ഞു നിന്ന വോക്കൽ ആന്റ് ഇൻസ്ട്രുമെന്റൽ ബാന്റ് ആയിരുന്നു. 1968 ൽ ഡൗണിയിൽ ആണ് കാർപെന്റേഴ്സ് ബാന്റ് രൂപം കൊണ്ടത്.
ഓസ്കർ വേദിയിൽ ഇന്ത്യയുടെ അഭിമാനമായി എംഎം കീരവാണി പുരസ്കാരം സ്വീകരിച്ചു. പുരസ്കാരം സ്വീകരിച്ച് അദ്ദേഹം വേദിയിൽ നടത്തിയ പ്രസംഗവും ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി. കാര്‍പെന്റേഴ്‌സിനെ കേട്ടാണ് താന്‍ വളര്‍ന്നതെന്നും ഇപ്പോള്‍ ഓസ്‌കാറിനൊപ്പം ഈ വേദിയിൽ നില്‍ക്കുന്നുവെന്നും കീരവാണി പറഞ്ഞു.
‘അക്കാദമിക്ക് നന്ദി. എനിക്ക് ഒരാഗ്രഹമേയുണ്ടായിരുന്നുള്ളൂ. രാജമൗലിക്കും എന്റെ കുടുംബത്തിനും അതുപോലെ തന്നെ. ആര്‍ആര്‍ആര്‍ പുരസ്‌കാരം നേടണമെന്നും ഓരോ ഇന്ത്യക്കാര്‍ക്കും അഭിമാനമായി മാറണമെന്നും ആഗ്രഹിച്ചിരുന്നു. ലോകത്തിന്റെ നെറുകയില്‍ എത്തണം’ പുരസ്കാരം സ്വീകരിച്ചുകൊണ്ട് കീരവാണി പറഞ്ഞു. ഗാനരചയിതാവ് ചന്ദ്രബോസിനൊപ്പമാണ് എംഎം കീരവാണി ഓസ്‌കർ പുരസ്കാരം സ്വീകരിക്കാന്‍ വേദിയിലെത്തിയത്.
കീരവാണി പറഞ്ഞ കാർപെന്റേഴ്സിനെ കേട്ടാണ് താൻ വളർന്നതെന്ന വാക്കുകൾ ഏറെ തെറ്റിദ്ധരിക്കപ്പെട്ടു. മാധ്യമങ്ങൾ ഉൾപ്പെടെ പലരും അത് ആശാരിമാരാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു. എന്നാൽ കീരവാണി പറഞ്ഞ കാർപെന്റേഴ്സ് എഴുപതുകളിലും എൺപതുകളിലും നിറഞ്ഞു നിന്ന വോക്കൽ ആന്റ് ഇൻസ്ട്രുമെന്റൽ ബാന്റ് ആയിരുന്നു.
സഹോദരങ്ങളായ കാരെൻ (1950-1983), റിച്ചാർഡ് കാർപെന്റർ (1946) എന്നിവരുടെ ഒരു അമേരിക്കൻ വോക്കൽ ആൻഡ് ഇൻസ്ട്രുമെന്റൽ ബാൻഡ് ആണ് ദി കാർപെന്റേഴ്സ്. 1968 ൽ ഡൗണിയിൽ ആണ് കാർപെന്റേഴ്സ് ബാന്റ് രൂപം കൊണ്ടത്. റിച്ചാർഡിന്റെ രചനാ വൈദഗ്ദ്ധ്യം സംഗീതാഭിരുചി എന്നിവയുമായി കരന്റെ കോൺട്രാൾട്ടോ വോക്കൽ സംയോജിപ്പിച്ച് അവർ വ്യത്യസ്തമായ ഒരു സോഫ്റ്റ് മ്യൂസിക്കൽ ശൈലിക്ക് രൂപം നൽകി. 14 വർഷത്തെ കരിയറിൽ, ദി കാർപെന്റേഴ്സ് 10 ആൽബങ്ങളും നിരവധി സിംഗിൾസും നിരവധി ടെലിവിഷൻ പ്രത്യേക ഷോകളും റെക്കോർഡ് ചെയ്തിട്ടുണ്ട്.
ഓസ്കറിൽ വീണ്ടും ഇന്ത്യൻ വിജയം; മികച്ച ഗാനത്തിനുള്ള ഓസ്കർ പുരസ്കാരം നേടി ആർആർആറിലെ നാട്ടു നാട്ടു ഗാനം
ഓസ്കർ തിളക്കത്തിൽ ഇന്ത്യ. ചരിത്രം രചിച്ച് നാട്ടു നാട്ടു ഗാനം. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആറിലെ നാട്ടു നാട്ടു മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്കർ പുരസ്കാരം നേടി. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ 95-ാമത് അക്കാദമി അവാർഡുകൾ വിതരണം ചെയ്തു.
ടെൽ ഇറ്റ് ലൈക്ക് എ വുമണിൽ നിന്നുള്ള ഡയാൻ വാറന്റെ ഗാനം, ടോപ്പ് ഗൺ മാവെറിക്കിൽ നിന്നുള്ള ലേഡി ഗാഗയുടെ ഹോൾഡ് മൈ ഹാൻഡ്, ബ്ലാക്ക് പാന്തർ വക്കണ്ടയിൽ നിന്ന് റിഹാനയുടെ ലിഫ്റ്റ് മി അപ്പ്, റയാൻ ലോട്ടിന്റെ ദിസ് ഈസ് എ എന്നിവയുൾപ്പെടെ ഒറിജിനൽ ഗാന വിഭാഗത്തിൽ നാട്ടു നാട്ടു പ്രമുഖരെ പിന്തള്ളിയാണ് പുരസ്കാരം സ്വന്തമാക്കിയത്.
എംഎം കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും പുരസ്‌കാരം ഏറ്റുവാങ്ങി. 1920-കളിലെ രണ്ട് ഇന്ത്യൻ വിപ്ലവകാരികളുടെ കഥയാണ് ആർആർആർ പറയുന്നത്. രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം റിലീസായത് മുതൽ ചിത്രം അന്താരാഷ്ട്ര ട്രെന്റ് ആയി മാറിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...