Kochi : റിലീസാകുന്നതിന് മുമ്പേ തരംഗം സൃഷ്ടിച്ച് മമ്മൂട്ടി ചിത്രം സിബിഐ 5 ത് ബ്രെയിൻ. ചിത്രത്തിൻറെ ടീസർ റിലീസ് ചെയ്തതിന് പിന്നാലെ ട്രെന്റിം​ഗിൽ ഒന്നാമത് എത്തിയിരിക്കുകയാണ്. ഇതിനോടകം 2. 8 മില്യൺ ആളുകളാണ് ടീസർ കണ്ടത്. നിറയെ സസ്പെന്സുമായി ആണ് ചിത്രത്തിൻറെ ടീസർ എത്തിയത്. 18 മണിക്കൂറിനുള്ളിലാണ് ചിത്രത്തിന്റെ ടീസർ 2. 8 മില്യണിലധികം പേർ കണ്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ പരമ്പരയുടെ അഞ്ചാം ഭാഗം വരുന്നത് വെറുതെയല്ല എന്നത് തന്നെയാണ് ടീസർ നൽകുന്ന സൂചനകൾ. ഈ മാസം അവസാനം തീയേറ്ററിൽ എത്തുമെന്നാണ് സൂചനകൾ. ചിത്രത്തിൽ വമ്പൻ താരനിര തന്നെയാണ് ഒരുങ്ങുന്നത്. രഞ്ജി പണിക്കർ, സായ്കുമാർ,മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പിന്നെ പുറത്തുവിടാത്ത പലരും ഉണ്ടെന്നാണ് സൂചനകൾ.


ALSO READ: CBI 5 The Brain Teaser: ബിജിഎമ്മിന്റെ അകമ്പടിയോടെ മമ്മൂക്കയുടെ വരവ്; ഈ സേതുരാമയ്യർ വരുന്നത് വെറുതെയല്ല


സേതുരാമയ്യർ സീരീസിലെ കഴിഞ്ഞ 4 ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. 1988-ൽ ഒരു സിബിഐ ഡയറിക്കുറിപ്പ്, 1989ൽ ജാഗ്രത, 2004ൽ സേതുരാമയ്യർ സിബിഐ, 2005ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളാണ് എത്തിയത്. 13 വർഷങ്ങൾക്ക് ശേഷം സംവിധായകനും തിരക്കഥാകൃത്തും നടനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത സേതുരാമയ്യർ സിബിഐക്ക് മാത്രം അവകാശപ്പെടാനുള്ളതാണ്.


ലോക സിനിമ ചരിത്രത്തിൽ തന്നെ ഒരേ നായകന്‍, ഒരേ തിരക്കഥാകൃത്ത്,ഒരേ സംവിധായകന്‍ എന്നിവയുമായി എത്തുന്ന സിനിമ സീരീസ് എന്ന നേട്ടം ചിത്രം നേടുമെന്ന് സംവിധായകൻ പറഞ്ഞിരുന്നു. സേതുരാമയ്യരായി വിസ്മയിപ്പിക്കാൻ വീണ്ടും മമ്മൂട്ടിയെത്തുമ്പോൾ സഹപ്രവർത്തകൻ ചാക്കോ എന്ന കഥാപാത്രമായി മുകേഷും, ജ​ഗതിയും എത്തുന്നു. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.