ഉദ്വേഗം നിറഞ്ഞ ആദ്യ പകുതി; താളത്തിൽ ഒഴുകി നീങ്ങി സേതുരാമയ്യർ, ഒരു മാറ്റവും ഇല്ല
രമേശ് പിഷാരടി, രഞ്ജി പണിക്കർ, മുകേഷ്, ആശാ ശരത് തുടങ്ങിയവരൊക്കെ ഒരു പിടിയും തരാതെ മുന്നോട്ട് പോകുന്നു.
ദുരൂഹ മരണങ്ങൾ ചുരുളഴിച്ച് ബുദ്ധിയുടെയും ചിരിയുടെയും ചതുരംഗക്കളിയിൽ സേതുരാമയ്യർ കളി തുടങ്ങിയിട്ട് 34 വർഷമായി. ഒരു മാറ്റവും ഇല്ലാതെയുള്ള അയ്യരുടെ കേസന്വേഷണത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഒഴുക്കിലൂടെ കഥപറഞ്ഞ് നീങ്ങുന്ന ബുദ്ധിയുള്ള കളിയിലേക്ക് പ്രേക്ഷകനെ പിടിച്ചിരുത്തുകയാണ് എസ് എൻ സ്വാമിയും കെ മധുവും. ബാസ്കറ്റ് കില്ലിംഗ് എന്ന പ്രമേയംകൊണ്ട് ബുദ്ധിയുടെ ഞാണിൻമേൽ കളിയിൽ ഓരോ ചുവടും സൂക്ഷിച്ച് മുന്നോട്ട് നീങ്ങുന്ന സേതുരാമ്മയ്യരെ കാണാം.
ഒരു മാറ്റവും ഇല്ലാതെ കൈ പുറകിൽ കെട്ടി കുറിയും തൊട്ട് 25 മിനിറ്റിന് ശേഷം അയ്യർ എത്തുന്നു. രമേശ് പിഷാരടി, രഞ്ജി പണിക്കർ, മുകേഷ്, ആശാ ശരത് തുടങ്ങിയവരൊക്കെ ഒരു പിടിയും തരാതെ മുന്നോട്ട് പോകുന്നു. സത്യരാജായി സായ് കുമാർ എത്തുമ്പോൾ ഭാഷാശൈലിയിൽ സുകുമാരനെ ഓർമിപ്പിക്കുന്ന തരത്തിൽ മുൻ സിനിമകളിൽ നിന്ന് മാറ്റമില്ലാതെ ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു.
Also Read: CBI 5 OTT Update : സിബിഐ 5 ന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സിന്?
ഒരു സൂചനയും തരാതെയാണ് ആദ്യ പകുതി അവസാനിക്കുന്നത്. എങ്ങനെയെന്നോ എവിടെയെന്നോ യാതൊരു വിധ ഐഡിയയും തരാതെ പിടിച്ചുനിർത്തുന്ന കെട്ടുറപ്പുള്ള തിരക്കഥ. കാത്തിരിക്കാം രണ്ടാം പകുതിയിലെ എസ് എൻ സ്വാമി മാജിക്കിന് വേണ്ടി.
സിബിഐ 5 ന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് നേടിയതായാണ് റിപ്പോർട്ട്. അതേസമയം സാറ്റ്ലൈറ്റ് അവകാശങ്ങൾ നേടിയിരിക്കുന്നത് സൂര്യ ടിവിയാണ്. സേതുരാമയ്യരുടെ അഞ്ചാമത്തെ വരവെന്നത് കൂടാതെ, ജഗതി കാലങ്ങൾക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും സിബിഐ 5 നുണ്ട്. വാഹനാപകടത്തെ തുടർന്ന് പൂർണമായും സിനിമ രംഗത്ത് നിന്ന് വിട്ട് നിന്ന ജഗതി സിബിഐ 5 ലൂടെ ശക്തമായ കഥാപാത്രമായി തിരിച്ചെത്തിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...