Accident: ഓടുന്ന ബസിന് മുന്‍ഭാഗത്തേക്ക് മരം കടപുഴകി വീണ് അപകടം

പാതയോരത്തു നിന്നിരുന്ന മരം ബസിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇന്നുച്ചയോടെയാണ് അപകടം സംഭവിച്ചത്.അടിമാലി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യബസിന് മുന്‍ഭാഗത്തേക്കാണ് മരം കടപുഴകി വീണത്.

Written by - Zee Malayalam News Desk | Last Updated : Jul 5, 2024, 03:36 PM IST
  • ടിമാലി ടൗണില്‍ പഞ്ചായത്ത് ടൗണ്‍ഹാളിന് സമീപം ഓടുന്ന ബസിന് മുന്‍ഭാഗത്തേക്ക് മരം കടപുഴകി വീണു.
  • അപകടത്തില്‍ ബസ് യാത്രക്കാരിക്ക് പരിക്കേറ്റു.
Accident: ഓടുന്ന ബസിന് മുന്‍ഭാഗത്തേക്ക് മരം കടപുഴകി വീണ് അപകടം

ഇടുക്കി: അടിമാലി ടൗണില്‍ പഞ്ചായത്ത് ടൗണ്‍ഹാളിന് സമീപം ഓടുന്ന ബസിന് മുന്‍ഭാഗത്തേക്ക് മരം കടപുഴകി വീണു. അപകടത്തില്‍ ബസ് യാത്രക്കാരിക്ക് പരിക്കേറ്റു. ഇന്നുച്ചയോടെയായിരുന്നു അപകടം നടന്നത്. പാതയോരത്തു നിന്നിരുന്ന മരം ബസിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇന്നുച്ചയോടെയാണ് അപകടം സംഭവിച്ചത്.അടിമാലി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യബസിന് മുന്‍ഭാഗത്തേക്കാണ് മരം കടപുഴകി വീണത്.

മരം വീണതോടെ ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു.രാജാക്കാട് സ്വദേശിനിയായ ബസ് യാത്രക്കാരിക്ക് ചെറിയ പരിക്ക് സംഭവിച്ചു.ഇവരെ പ്രാഥമിക ചികിത്സക്കായി മാറ്റി.അടിമാലി അഗ്നിരക്ഷാ സേനയെത്തി റോഡിലേക്ക് വീണ മരം മുറിച്ചു നീക്കി. പാതയോരത്ത് ചുവട് ദ്രവിച്ച് ബലക്ഷയം വന്ന് നിന്നിരുന്ന മരമാണ് ഒാടുന്ന ബസിന് മുകളിലേക്ക് വീണത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News