അഭിനേതാക്കൾക്ക് പലപ്പോഴും രൂപസാദൃശ്യങ്ങൾ ഉണ്ടാകാറുണ്ട്. അത് അവർ ഇടുന്ന മേക്കപ്പിന്റെയോ, മൊത്തത്തിലുള്ള അവരുടെ മേക്കോവർ തുടങ്ങിയവയൊക്കെ അതിന് കാരണമാകാറുണ്ട്. അത്തരത്തിൽ നിരവധി താരങ്ങളുടെ ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ചില അഭിനേതാക്കളുടെ ചിത്രങ്ങൾ കാണുമ്പോൾ ഇവർ ഇരട്ടകളാണോ എന്ന് നമുക്ക് തോന്നിപ്പോകും. ഈ മലയാളി താരങ്ങളുടെ രൂപസാദൃശ്യങ്ങളാണ് ശരിക്കും നമ്മളെ അത്ഭുതപ്പെടുത്തുന്നത്. അത്രയധികം സാദൃശ്യം ഉണ്ട് ഈ താരങ്ങൾ തമ്മിൽ. ട്വിൻസ് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ രൂപസാദൃശ്യമുള്ള താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

സംയുക്ത - സാമന്ത



സോഷ്യൽ മീഡിയയിൽ ആക്ടീവ് ആണോ നിങ്ങൾ? എങ്കിൽ ഉറപ്പായിട്ടും സംയുക്തയുടെ ഈ പോസറ്റ് നിങ്ങൾ കണ്ടിട്ടുണ്ടാകും. സംയുക്ത പങ്കുവെച്ച ചിത്രം കാണുമ്പോൾ തെന്നിന്ത്യൻ നടി സാമന്തയുടെ രൂപസാദൃശ്യം തോന്നും. വളരെയധികം സാമ്യം തോന്നുന്നുണ്ട് ഇരുവരും തമ്മിൽ. ഈ  സാമ്യം ആരാധകർ തന്നെയാണ് കണ്ടെത്തിയത്. സംയുക്തയുടെ പോസ്റ്റിന് നിരവധി പേർ സാമന്തയുമായി സാമ്യമുണ്ടെന്ന് കമന്റ് ചെയ്തിരുന്നു. വിവിധ കാരണങ്ങൾ കൊണ്ട് ഇവരെ ഒരുപോലെ തോന്നിക്കും. 


മീരാ ജാസ്മിൻ - സുജിത



മലയാളി നടിമാരാണ് മീരാ ജാസ്മിനും സുജിതയും. മീരാ ജാസ്മിന്റെ മൂത്ത സഹോദരിയാണ് സുജിത എന്നാണ് സിനിമാ പ്രേക്ഷകർ ഏറെക്കാലം വിശ്വസിച്ചിരുന്നത്. ഇവരുടെ ഈ ചിത്രങ്ങൾ കണ്ടാൽ അങ്ങനെ വിശ്വസിച്ചിരുന്നവരെ നമുക്ക് കുറ്റം പറയാനും പറ്റില്ല. കാരണം ഇവരുടെ ചിത്രങ്ങൾ കാണുമ്പോൾ ഇരുവരും തമ്മിൽ നല്ല സാമ്യമുള്ളതായി തോന്നും. ഇരുവരും സഹോദരിമാരാണെന്ന് തെറ്റിദ്ധരിക്കുന്നത് സ്വാഭാവികമാണ്. 


കാവേരി - അർത്ഥന ബിനു



വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ നടി കാവേരിയെ ഓർക്കുന്നുണ്ടോ? കാവേരിയുടെ രൂപസാദൃശ്യമുള്ള മറ്റൊരു നടിയുണ്ട്, അർത്ഥന ബിനു. ഇരുവരും തമ്മിൽ നല്ല രൂപസാദൃശ്യമുണ്ട്. 


ഐശ്വര്യ ലക്ഷ്മി - പൂർണിമ ഇന്ദ്രജിത്ത്



തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. പൂർണിമ ഇന്ദ്രജിത്തും വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഐശ്വര്യ ലക്ഷ്മിയും പൂർണിമ ഇന്ദ്രജിത്തും തമ്മിൽ സാമ്യമുള്ളതായാണ് ആരാധകർ പറയുന്നത്. അവരുടെ മുഖ സവിശേഷതകൾ വളരെ സാമ്യമുള്ളതാണ്. 


പ്രേം പ്രകാശ് - ലിഷോയ്



പലപ്പോഴും മലയാള സിനിമാ പ്രേമികൾ പ്രേം പ്രകാശിനെ ലിഷോയ് ആണെന്നും തിരിച്ചും തെറ്റിദ്ധരിച്ചിട്ടുണ്ടാകും. രണ്ടുപേരും ഒരേ ഇൻഡസ്‌ട്രിയിൽ പ്രവർത്തിക്കുന്നവരാണെന്നതൊഴിച്ചാൽ ഇവർ തമ്മിൽ മറ്റു ബന്ധങ്ങളൊന്നുമില്ല. എങ്കിലും ഇരുവരെയും തമ്മിൽ മാറിപ്പോകുന്ന തരത്തിൽ ഇവർ തമ്മിൽ സാമ്യമുണ്ട്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.