തിരുവനന്തപുരം: സംവിധായകൻ മഹേഷ് നാരായണന്റെ രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരചിത്രമായ അറിയിപ്പിൻ്റെ ആദ്യ പ്രദർശനത്തിനെത്തി നടൻ കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബൻ, ദിവ്യപ്രഭ എന്നിവർ ഒന്നിക്കുന്ന ചിത്രം ലൊക്കാർനോ മേളക്ക് ശേഷം ആദ്യമായാണ് ഇന്ത്യൻ ചലച്ചിത്രമേളയിൽ പ്രദർശനത്തിന് എത്തിയത്. മുഖ്യ വേദിയായ ടാഗോർ തിയേറ്ററിൽ സിനിമ കാണാൻ എത്തിയ ചാക്കോച്ചനും ദിവ്യപ്രഭയും സന്തോഷം മാധ്യമങ്ങളോട് പങ്കുവച്ചു. മലയാളികൾ പൊളിയാണ് എന്ന് മാസ് ഡയലോഗുമായി ചാക്കോച്ചൻ സിനിമാസ്വദകരുടെ മനം കവർന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Thankam Movie : ബിജുമേനോനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്നു ഒപ്പം കൊച്ചു പ്രേമനും; "തങ്കം" ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി


ചാക്കോച്ചനോട് അറിയിപ്പിന്റെ പ്രേക്ഷക പ്രതികരണത്തോട് ചോദിച്ചപ്പോഴുള്ള മറുപടി സന്തോഷം അഭിമാനം ആശ്വാസം എന്നായിരുന്നു.  25 വർഷം വേണ്ടിവന്നു ഒരു ഇന്ത്യൻ ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ. അറിയിപ്പിന് കിട്ടിയ കയ്യടി തുടങ്ങിയപ്പോൾ മുതൽ അവസാനം വരെ സന്തോഷം നൽകി.  മത്സര വിഭാഗത്തിലെ ആദ്യത്തെ മലയാള ചിത്രമെന്ന ഖ്യാതിയും അറിയിപ്പിന് കിട്ടിയെന്നും കുഞ്ചാക്കോ. മലയാളികൾ പൊളിയാണ്. ചലച്ചിത്രമേള അതിലും അടിപൊളി. മികച്ച ചിത്രങ്ങളുമായി മഹേഷ് നാരായണനൊപ്പം ഇനിയും വരാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും താരം പറഞ്ഞു.


Also Read: ജനുവരി 17 മുതൽ ശനി സൃഷ്ടിക്കും ശക്തമായ രാജയോഗം, ഈ 5 രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയും! 


സ്വഭാവ നടിയായി തിളങ്ങിയപ്പോൾ കിട്ടിയ സ്വീകാര്യതയേക്കാൾ മികച്ച പ്രേക്ഷക പ്രതികരണമാണ് നായികയായി അറിയിപ്പിൽ എത്തിയപ്പോൾ ലഭിച്ചതെന്നും അറിയിപ്പിനെ ചലച്ചിത്രപ്രേമികൾ ഏറ്റെടുത്തതിൽ സന്തോഷമെന്നും നടി ദിവ്യപ്രഭയും പറഞ്ഞു.  ചലച്ചിത്രത്രമേളയിൽ എല്ലാകൊല്ലവും സിനിമകൾ കാണാനായി പങ്കെടുക്കാറുണ്ട്. കനകക്കുന്നിലും മ്യൂസിയത്തും ടാഗോറിലുമൊക്കെ സിനിമകഥകൾ പറഞ്ഞ് നടക്കുന്ന പതിവുമുണ്ട്. വരും ദിവസങ്ങളിൽ ഐ.എഫ്.എഫ്.കെയിൽ സജീവമാകുമെന്നും നടി വ്യക്തമാക്കി.  ഡൽഹിയിലെ ഗ്ലൗസ് നിർമാണ ഫാക്ടറിയിൽ ജോലി ചെയ്യുന്ന മലയാളി ദമ്പതികളുടെ കഥയാണ് അറിയിപ്പ് എന്ന ചിത്രത്തിന്റെ പ്രമേയം. മികച്ച ജീവിതം ലക്ഷ്യമിട്ട് വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇരുവരുടെയും സ്വപ്നങ്ങൾക്ക് വിലങ്ങുതടിയായി പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിലൂടെയാണ് കഥ വികസിക്കുന്നത്. ഇതിനോടകം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് അറിയിപ്പിനെ തേടിയെത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.