ബിജുമേനോനും വിനീത് ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം തങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ബിജു മേനോനും വിനീത് ശ്രീനിവാസനും അപർണ ബാലമുരളിയും കൂടിയുള്ള പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം 2023 ൽ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. 2019 ലാണ് തങ്കം ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് ചിത്രം വൈകുകയായിരുന്നു. ക്രൈം ഡ്രാമ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് തങ്കം.
ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സഹീദ് അറാഫത്ത് ആണ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്‌കരനാണ്. ഗിരീഷ് കുല്‍ക്കര്‍ണി, കൊച്ചു പ്രേമൻ, ഉണ്ണിമായ പ്രസാദ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേർന്ന് ആരംഭിച്ച സിനിമ നിർമ്മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്. മൂവരും ഒന്നിച്ച മഹേഷിന്റെ പ്രതികാരത്തിലെ സ്റ്റുഡിയോയുടെ പേരാണ് ഇവിടെയും നൽകിയിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ നാലാമത് ചിത്രമാണ് തങ്കം.
ALSO READ: രശ്മിക്ക് തല കുനിച്ച് നിൽക്കാൻ സൗകര്യമില്ല; ഇത് ഓരോരുത്തർക്കുമുളള അറിയിപ്പ്; റിവ്യൂ
ഇതിന് മുമ്പ് കുമ്പളങ്ങി നൈറ്റ്സ്, ജോജി, പാൽതു ജാൻവർ എന്നിവയാണ് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ എത്തിയ ചിത്രങ്ങൾ. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള അവാർഡ് നേടിയതിന് ശേഷം ശ്യാം പുഷ്ക്കർ തിരക്കഥയൊരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി തങ്കത്തിനുണ്ട്.
2019 ൽ ചിത്രം ആദ്യം പ്രഖ്യാപിച്ചപ്പോൾ ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരെയായിരുന്നു കേന്ദ്രകഥാപാത്രങ്ങളായി നിശ്ചയിച്ചിരുന്നത്. ഇവരെ ഉൾപ്പെടുത്തി കൊണ്ടുള്ള പോസ്റ്ററും പുറത്തുവിട്ടിരുന്നു. എന്നാൽ പിന്നീട് ഫഹദിനും ജോജുവിനും പകരം ബിജു മേനോനും വിനീത് ശ്രീനിവാസനും എത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ആദ്യം തന്നെ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി നിശ്ചയിച്ചിരുന്നത് വിനീത് ശ്രീനിവാസനെ തന്നെയായിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ചിത്രത്തിന്റെ ക്യാമറ, ഗൗതം ശങ്കർ , സംഗീതം ബിജി ബാൽ , എഡിറ്റിങ് കിരൺ ദാസ്, കലാ സംവിധാനം ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ ഗണേഷ് മാരാർ, മേക്കപ്പ് റോണക്സ് സേവ്യർ, ആക്ഷൻ സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, കോസ്റ്യൂം ഡിസൈൻ മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ, സൗണ്ട് മിക്സിങ് തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്‌സ് രാജൻ തോമസ് ഉണ്ണിമായ പ്രസാദ്, വി എഫ് എക്സ് - എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ - കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബെന്നി കട്ടപ്പന ജോസ് വിജയ്, കോ ഡയറക്ടർ പ്രിനീഷ് പ്രഭാകരൻ. പിആര്‍ഒ: ആതിര ദില്‍ജിത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...