Charles Enterprises OTT : റിലീസിന് മുമ്പെ ബാലു വർഗീസ് ചിത്രം ചാൾസ് എന്റർപ്രൈസസിന്റെ ഒടിടി അവകാശം വിറ്റു പോയി
Charles Enterprises OTT Platform : ചാൾസ് എന്റർപ്രൈസസ് സിനിമ തിയറ്ററുകളിൽ എത്തുന്നതിന് മുമ്പെയാണ് ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റ് പോയിരിക്കുന്നത്
തിയറ്റർ റിലീസിനായി തയ്യാറെടുക്കുകയാണ് ബാലു വർഗീസ്, ഉർവശി എന്നിവർ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ചാൾസ് എന്റർപ്രൈസസ്. എന്നാൽ റിലീസിന് മുമ്പ് തന്നെ ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ വൻ തുകയ്ക്ക് വിറ്റു പോയതായി അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നതെന്ന് ചാൾസ് എന്റർപ്രൈസസിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. ഉർവശിക്കും ബാലുവർഗീസിനും പുറമെ തമിഴ് താരം കലൈയരസനും ചിത്രത്തിഷൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ചിത്രം നാളെ മെയ് 19ന് തിയറ്ററുകളിൽ റിലീസ് ചെയ്യും
ചിത്രം ജോയ് മൂവീസും റിലയൻസ് എന്റർടൈൻമെന്റും എപി ഇന്റർനാഷണലും ചേർന്നാണ് തിയറ്ററുകളിലെത്തിക്കുന്നത്. കുടുംബബന്ധങ്ങളെ സൗഹൃദത്തിന്റെയും ഭാഷതിർത്തികളുടെയും പുതിയതലങ്ങളിലൂടെ വരച്ചുകാണിക്കുന്ന സിനിമ, കൊച്ചിയുടെ ഇതുവരെ കാണാത്ത കഥാപരിസരങ്ങളിലൂടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് ചാൾസ് എന്റർപ്രൈസസ് നിർമിച്ചിരിക്കുന്നത്.
നർമ്മം നിറഞ്ഞ ഫാമിലി മിസ്റ്ററി ഡ്രാമയായ ചിത്രത്തിൽ ഉർവ്വശി അമ്മ വേഷത്തിലെത്തുമ്പോൾ ബാലുവർഗീസാണ് മകന്റെ വേഷം കൈകാര്യം ചെയ്യുന്നത്. ഗുരു സോമസുന്ദരം, അഭിജശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, വിനീത് തട്ടിൽ, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ചിത്രത്തിലെ പുറത്തുവിട്ട ഗാനങ്ങളെല്ലാം ഇതിനോടകം പ്രേക്ഷകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. തമിഴ് ഫോക് ശൈലിയിലുള്ള ആദ്യ ഗാനം ' തങ്കമയിലേ ' പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.ഒരു മില്യൺ വ്യൂസും കടന്നു ഇപ്പോഴും യൂട്യൂബിൽ ട്രെൻഡിംഗ് ആണ്.പിന്നീട് പുറത്തുവന്ന 'കാലമേ ലോകമേ'യും 'കാലം പാഞ്ഞേ' യും ലക്ഷക്കണക്കിന് പ്രേക്ഷകരാണ് യൂ ട്യൂബിൽ കണ്ടത്. ജോയ് മ്യൂസിക് യൂട്യുബ് ചാനൽ വഴിയാണ് ഗാനങ്ങൾ റിലീസ് ചെയ്തത്. പാ.രഞ്ജിത്ത് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.
സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അച്ചു വിജയനാണ് കൈകാര്യം ചെയ്യുന്നത്. അൻവർ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്മണ്യൻ എന്നിവരുടെ വരികൾക്ക് സുബ്രഹ്മണ്യൻ കെ വിയാണ് സംഗീതം പകരുന്നത്. അശോക് പൊന്നപ്പന്റെതാണ് പശ്ചാത്തല സംഗീതം. കലാസംവിധാനം: മനു ജഗദ്, നിർമ്മാണ നിർവ്വഹണം: ദീപക് പരമേശ്വരൻ, നിർമ്മാണ സഹകരണം: പ്രദീപ് മേനോൻ, അനൂപ് രാജ് വസ്ത്രാലങ്കാരം: അരവിന്ദ് കെ ആർ, മേക്കപ്പ്: സുരേഷ്, പി ആർ ഒ: വൈശാഖ് സി വടക്കേവീട്, ദിനേശ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...