കൊച്ചി : സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം സിനിമയുടെ ടീസർ പുറത്ത് വിട്ടു. സസ്പെൻസ് നിറച്ച് കൊണ്ട് സ്വാസികയും റോഷൻ മാത്യുവും തമ്മിലുള്ള ചൂടേറിയ രംഗങ്ങൾ കോർത്തിണക്കിയാണ് അണിയറ പ്രവർത്തകർ ടീസർ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ സമാനമായ മോഷൻ പോസ്റ്ററും അവതരിപ്പിച്ചിരുന്നു. ഈ മാസം ഓഗസ്റ്റിൽ തന്നെ ചിത്രം തിയറ്ററുകളിൽ എത്തുമെന്ന് സിദ്ധാർഥ് അറിയിച്ചിരുന്നു. ഇത് ചതുരത്തിന്റെ രണ്ടാമത്തെ ടീസറാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൽ അതിയായ വയലൻസും സെക്സും നിറഞ്ഞിരിക്കുന്നതിനാൽ സെൻസർ ബോർഡ് ചതുരത്തിന് എ സർട്ടിഫിക്കേറ്റാണ് നൽകിയിരിക്കുന്നത്. റോഷൻ മാത്യു, സ്വാസ്വിക എന്നിവർക്ക് പുറമെ ശാന്തി, അലൻസിയർ, ലിയോണ, ഗീതി സംഗീത, നിശാന്ത് സാഗർ, കിച്ചു ടെല്ലസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  


ALSO READ : "അമ്മ അമ്പത് വയസുള്ളപ്പോഴും ആ കടം വീട്ടാനായി ഓടി നടന്ന് അഭിനയിക്കുകയായിരുന്നു" : സിദ്ധാർഥ് ഭരതൻ



ഗ്രീൻവിച്ച് എന്റർടേയ്ൻമെന്റ്സിന്റെയും യെല്ലോ ബേർഡ് പ്രൊഡക്ഷന്റെയും ബാനറിൽ വിനിതാ അജിത്തും ജോർജ് സാന്തിയാഗോയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിദ്ധാർഥ് ഭരതനും വിനോയി തോമസും ചേർന്നാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പ്രദീഷ് എം വർമ്മയാണ് ക്യമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. 


2015ൽ കാർ അപകടത്തിൽ ചികിത്സലായിരുന്നു സിദ്ധാർഥ്, എല്ലാം ഭേദമായതിന് ശേഷം രണ്ടാമതായി ഒരുക്കിയ ചിത്രമാണ് ചതുരം. ചതുരത്തിന് മുമ്പ് സൗബിൻ ഷാഹീറിനെ കേന്ദ്രകഥാപാത്രമാക്കി ജിന്ന് എന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചതുരത്തിന് മുമ്പ് ചിത്രീകരണം പൂർത്തിയായ ജിന്ന് ഇതുവരെ റിലീസ് ചെയ്തിട്ടില്ല.  നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണത്തിൽ ആശങ്ക എന്നിവയാണ് സിദ്ധർഥ് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.