Chathuram OTT Release: കാത്തിരുന്ന ആ ഒടിടി റിലീസ് പ്രഖ്യാപനം; `ചതുരം` എപ്പോൾ, എവിടെ കാണാം?
Chathuram Ott Release: ജനുവരിയിൽ തന്നെ ചിത്രം ഒടിടിയിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീളുകയായിരുന്നു. പിന്നീട് ഒടിടി പ്ലാറ്റ് ഫോമിനെ സംബന്ധിച്ചുള്ള സംശയങ്ങളും നിലനിന്നിരുന്നു.
സ്വാസിക നായികയായെത്തിയ ചതുരം ഒടിടിയിൽ എത്തുന്നു. സൈന പ്ളേയാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 2023 മാർച്ച് 9 മുതൽ ചിത്രം സൈന പ്ലേയിൽ സ്ട്രീം ചെയ്യും. ജനുവരിയിൽ തന്നെ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ചിത്രം എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീളുകയായിരുന്നു. പിന്നീട് പലവട്ടം ഒടിടി പ്ലാറ്റ് ഫോം ഏതെന്ന് സംശയിച്ച് ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇപ്പോൾ അതെല്ലാം മാറി റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇറോട്ടിക് ത്രില്ലർ വിഭാഗത്തിൽ എത്തിയ ചിത്രമായിരുന്നു ചതുരം. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തിന് നിരവധി വിമർശനങ്ങൾ ഏറ്റ് വാങ്ങേണ്ടി വന്നിരുന്നു. ചിത്രത്തിൽ അതിയായ വയലൻസും സെക്സും നിറഞ്ഞിരിക്കുന്നതിനാലാണ് സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയത്. ഇതിന് പിന്നാലെ ചില വിവാദങ്ങളിലും ചിത്രം പെട്ടിരുന്നു. ഒരു വിഭാഗം ആളുകൾ ചിത്രത്തിനെതിരെയും രംഗത്ത് വന്നിരുന്നു.
Also Read: Virupaksha Teaser: സായി ധരം തേജ, സംയുക്ത കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന വിരൂപാക്ഷയുടെ ടീസർ റിലീസായി
കഴിഞ്ഞ വർഷം നവംബർ 4 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന് തിയേറ്ററുകളിൽ വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. റോഷൻ മാത്യു, അലൻസിയർ എന്നിവരായിരുന്നു ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപത്രങ്ങളായി എത്തിയത്.
Neelavelicham Movie: 'താമസമെന്തേ വരുവാന്‍' ... ആ അനശ്വരഗാനം ഷഹബാസിന്റെ ശബ്ദത്തില്‍ വീണ്ടും; നീലവെളിച്ചത്തിലെ അടുത്ത പാട്ട്
കൊച്ചി: മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ബാബുക്കയുടെ അനശ്വര ഗാനം 'താമസമെന്തെ വരുവാന്‍' പുതിയ രൂപത്തില്‍ പുറത്തിറങ്ങി. അനശ്വരഗാനത്തോട് നീതി പുലര്‍ത്തിക്കൊണ്ട് ബിജിബാലും റെക്‌സ് വിജയനുമാണ് ഗാനം ഒരുക്കിയിരിക്കുന്നത്. എംഎസ് ബാബുരാജ് ഈണം പകര്‍ന്ന് പി ഭാസ്‌ക്കരന്‍ മാസ്റ്റര്‍ വരികളെഴുതി യേശുദാസ് ആലപിച്ച ഈ ഗാനത്തിന്റെ പുതിയ പതിപ്പ് മലയാളത്തിന്റെ സ്വന്തം ഷഹബാസ് അമനാണ് ആലപിച്ചിരിക്കുന്നത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഗാനം വീണ്ടും ഒരുങ്ങിയത്. നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ സിനിമയായ ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ.പി, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ജിതിന്‍ പുത്തഞ്ചേരി, നിസ്തര്‍ സേട്ട്, പ്രമോദ് വെളിയനാട്, തസ്നീം, പൂജ മോഹന്‍ രാജ്, ദേവകി ഭാഗി, ഇന്ത്യന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന നീലവെളിച്ചത്തിന്റെ എഡിറ്റിങ് വി സാജനാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ബെന്നി കട്ടപ്പന, കല- ജ്യോതിഷ് ശങ്കര്‍. മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്. ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, നിക്സണ്‍ ജോര്‍ജ്. സ്ട്രിംഗ്‌സ് ഫ്രാന്‍സിസ് സേവ്യര്‍, ഹെറാള്‍ഡ്, ജോസുകുട്ടി, കരോള്‍ ജോര്‍ജ്, ഫ്രാന്‍സിസ്. സഹസംവിധാനം ഹരീഷ് തെക്കേപ്പാട്ട്, ബിബിന്‍ രവീന്ദ്രന്‍. സംഘട്ടനം സുപ്രീം സുന്ദര്‍, നൃത്ത സംവിധാനം ഡോ. ശ്രീജിത്ത് ഡാന്‍സിറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...