ശ്രീനാഥ് ഭാസി നായകനായി എത്തിയ 'ചട്ടമ്പി' സിനിമ ഒടിടിയിൽ റിലീസായി. സെപ്റ്റംബർ 23ന് തിയറ്ററകുളിൽ എത്തിയ ചിത്രം ആറ് മാസത്തിന് ശേഷമാണ് ഒടിടിയിൽ റിലീസായിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ചട്ടമ്പിയുടെ ഡിജിറ്റൽ അവകാശം. ചിത്രം കഴിഞ്ഞ ദിവസം അർധരാത്രി മുതൽ പ്രൈം വീഡിയോയിൽ സംപ്രേഷണം ചെയ്ത് തുടങ്ങി. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഓൺലൈൻ മാധ്യമത്തിന്റെ അവതാരികയ്ക്ക് നേരെ നടൻ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞത് വിവാദമായത്


COMMERCIAL BREAK
SCROLL TO CONTINUE READING

അഭിലാഷ് എസ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ചട്ടമ്പിക്കുണ്ട്. ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ഗ്രേസ് ആന്റണി, മൈഥിലി, ഗുരു സോമസുന്ദരം, ബിനു പപ്പു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങെ അവതരിപ്പിച്ചിരിക്കുന്നത്.


ALSO READ : Nalla Samayam OTT Release: നല്ല സമയം ഇന്ന് റിലീസ് ചെയ്യും; എപ്പോഴെന്ന് ഒമർ ലുലു പറയുന്നു


ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് ഡോൺ പാലത്തറയും, തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അലക്സ് ജോസഫുമാണ്. ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം 1995 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഇടുക്കി, കൂട്ടാറിലാണ് ഒരുക്കിയിരിക്കുന്നതെന്ന് ഫസ്റ്റ് ലുക്കിൽ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൻറെ ടീസറിലും 1994 - 1995 കാലഘട്ടത്തിൽ പുറത്തിറങ്ങിയ മഹാനദി, ബാഷ തുടങ്ങിയ ചിത്രങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ട്.


ആർട്ട് ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രം നിർമ്മിച്ചിരിക്കുന്നത് ആസിഫ് യോഗിയാണ്. സിറാജ്, സന്ദീപ്, ഷാനില്‍, ജെസ്ന ഹാഷിം എന്നിവര്‍ സഹ നിര്‍മാതാക്കളാണ്‌. ചിത്രത്തിന്റെ ചിത്രീകരണം തേക്കടിയിലാണ് നടന്നത്. എഡിറ്റര്‍- ജോയല്‍ കവി, മ്യൂസിക്- ശേഖര്‍ മേനോന്‍, കോസ്റ്റ്യൂം - മഷര്‍ ഹംസ, ആര്‍ട്ട് ഡയറക്ഷന്‍- സെബിന്‍ തോസ്, പി.ആർ.ഓ- ആതിര ദിൽജിത്ത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.