തിരുവനന്തപുരം : മാട്രിമോണി വെബ്സൈറ്റിന്റെ പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. കുട്ടികളും കല്യാണവുമാണ് ഒരു സ്ത്രീയുടെ ഉത്തരവാദിത്തം എന്ന ആശയം പങ്കുവെക്കുന്ന ഒരു മാട്രിമോണി വെബ്സൈറ്റിന്റെ അടുത്തിടെ ഇറങ്ങിയ പരസ്യത്തിനെതിരെയാണ് നിരവധി പേർ വിമർശനം ഉയർത്തിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടികളെ ഇഷ്ടമല്ലാത്ത സാറാ എന്ന പെൺക്കുട്ടി കല്യാണത്തിലൂടെ ഉത്തരവാദിത്തം നേടുമെന്ന സന്ദേശമാണ് മാട്രിമോണി വെബ്സൈറ്റ് തങ്ങളുടെ പുതിയ പരസ്യത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. പോരാത്തതിന് ഒരു കുട്ടി അല്ല നാല് കുട്ടികളുടെ അമ്മയായിട്ടാണ് സാറാ ഉത്തരവാദിത്തം കണ്ടെത്തുന്നതെന്നാണ് പരസ്യത്തിന്റെ ഇതിവൃത്തം.


ALSOS READ ; Sara's Movie Review : സാറാസ് ഒരു കൊച്ചു ചിത്രം, പറയുന്നത് വലിയ കാര്യങ്ങൾ, എല്ലാവരും കണ്ടിരിക്കേണ്ട സിനിമ



"സാറക്ക് കുട്ടികളെ വേണ്ടെങ്കിൽ നിങ്ങള് കഷ്ടപ്പെട്ട് എബിയെ തപ്പണ്ട. കല്യാണവും ഉത്തരവാദിത്തവും ഇഷ്ടല്ലങ്കിൽ സാറ ഒറ്റക്ക് ജീവിച്ചോളും. സാറക്ക് അതാണ് ഇഷ്ടം" എന്ന് അനുപമ മോഹൻ എന്നയാൾ പരസ്യത്തിനെതിരെ ഫേസ്ബുക്കിൽ കുറിച്ചു. 


കല്യാണവും കുട്ടികളും തുടങ്ങിയവ ആഗ്രഹം ഉള്ളവരും ഇല്ലാത്തവരും അടങ്ങുന്ന സമൂഹത്തിലേക്ക് ഇത്തരത്തിൽ ഒരു പരസ്യം വരുമ്പോൾ ഇഷ്ടമില്ലാത്തവരുടെ ആവശ്യങ്ങൾ ഹനിക്കുന്നതിന് തുല്യമണെന്നാണ് വിമർശനങ്ങളിൽ പ്രധാനമായും ഉന്നയിക്കുന്നത്. എന്നാൽ നാല് കുട്ടികൾ ജനിക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്ന പിതാവ് അമ്മ കുട്ടികളെ പരിചരിക്കുമ്പോൾ കൈയ്യും കെട്ടി മാറി നിൽക്കുന്നതാണോ മാതൃക കുടുംബം എന്നും വിമർശനങ്ങളിൽ ചോദ്യമായി ഉയരുന്നുണ്ട്. 


ALSO READ ; കുട്ടികള്‍ നാലെങ്കില്‍ സാമ്പത്തിക സഹായം, പഠനം , ചികിത്സാ സൗകര്യം ...!! വാഗ്ദാനങ്ങളുടെ പെരുമഴയുമായി പാലാ രൂപത, വിമര്‍ശിച്ച് സംവിധായകന്‍ ജിയോ ബേബി


നേരത്തെ അന്നാ ബെന്നിനെ കേന്ദ്രകഥാപാത്രമാക്കി ജൂഡ് അന്തോണി ജോസഫ് ഒരുക്കിയ സാറാസ് എന്ന് സിനിമയുടെ സന്ദേശത്തിന് വിപരീതമായി ഒരു മറുപടി എന്നപോലെയാണ് ഈ പരസ്യം ഒരുക്കിയിരിക്കുന്നത്. അന്ന് സിനിമ നൽകുന്ന സന്ദേശമായിരുന്ന ഗർഭധാരണം സ്ത്രീയുടെ അവകാശമാണെന്നുള്ള ആശയത്തിനെതിരെ ക്രസ്തീയ സഭകളും സംഘടനകളും രംഗത്തെത്തിയിരുന്നു.


അതിന് പിന്നാലെ നാല് കുട്ടികൾക്ക് ജന്മം നൽകിയാൽ സാമ്പത്തിക, പഠന, ചികിത്സ സൗകര്യം ഉറപ്പാക്കുമെന്ന് പാല അതിരൂപത അറിയിച്ചിരുന്നു. അതിനെ ബന്ധിപ്പിക്കുവിധമാണ് മൂന്ന് കുട്ടികളും ഒരു കുഞ്ഞിന് ഗർഭം ധരിച്ച് നിൽക്കുന്ന സാറായെ പരസ്യത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.