Sara's Movie Review : സാറാസ് ഒരു കൊച്ചു ചിത്രം, പറയുന്നത് വലിയ കാര്യങ്ങൾ, എല്ലാവരും കണ്ടിരിക്കേണ്ട സിനിമ

Sara's Movie Review : മൊത്തത്തിൽ നോക്കുമ്പോൾ ഒരു കൊച്ച് മികച്ച ചിത്രമാണ് ജൂഡ് ആന്തണി ജോസഫിന്റെ സാറാസ്. Zee Hindustan Malayalam സാറാസിന് നൽകുന്ന റേറ്റിങ് 4/5 ആണ്.

Written by - Zee Malayalam News Desk | Last Updated : Jul 5, 2021, 12:24 PM IST
  • സാറാസ് ജൂഡ് ആന്തണി ജോസഫിന്റെ മൂന്നാമത്തെ ചിത്രം.
  • ആദ്യ രണ്ട് ചിത്രങ്ങളും സ്ത്രീപക്ഷ വിഷയങ്ങളെ കൈകാര്യം ചെയ്ത ജൂഡ് ഇത്തവണ സ്ത്രീപക്ഷ വിഷയ തന്നെയാണ് എടുത്തിരിക്കുന്നത്.
  • എന്നാൽ ഒരു സ്ത്രീപക്ഷ വിഷയം ഇത്രെ വളരെ ലളിതമായും മനോഹരമായും അവതരിപ്പിച്ചതിന് സംവിധായകന് മികച്ച കയ്യടിയാണ് ലഭിക്കേണ്ടത്.
  • സീ ഹിന്ദുസ്ഥാൻ മലായളം സാറാസിന് നൽകുന്ന റേറ്റിങ് 4/5 ആണ്
Sara's Movie Review : സാറാസ് ഒരു കൊച്ചു ചിത്രം, പറയുന്നത് വലിയ കാര്യങ്ങൾ, എല്ലാവരും കണ്ടിരിക്കേണ്ട സിനിമ

Kochi : അടുത്തിടെ ഇറങ്ങിയ ഏറ്റവും മികച്ച ഫീൽ ​ഗുഡ് ചിത്രമെന്ന് സാറാസിനെ (Sara's) ഒറ്റ വാക്യത്തിൽ വിശേഷിപ്പിക്കാം. രണ്ട് മണിക്കൂ‍‌‌‍‌‌‌‌‍‍‍‌‌‌‌‌‍‌‍‌‍‌‍ർ പോലും എടുക്കാതെ സമൂഹത്തിനോട് ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും നൽകിയാണ് സാറാസ് എന്ന ചിത്രം അവസാനിക്കുന്നത്. യഥാ‌‍ർഥത്തിൽ എന്താകണം മനുഷ്യന്റെ സന്തോഷമെന്ന് സംവിധായകൻ പറയാൻ ശ്രമിക്കുകയാണ് സാറാസിലൂടെ.

സാറാസ് ജൂഡ് ആന്തണി ജോസഫിന്റെ മൂന്നാമത്തെ ചിത്രം. ആദ്യ രണ്ട് ചിത്രങ്ങളും സ്ത്രീപക്ഷ വിഷയങ്ങളെ കൈകാര്യം ചെയ്ത ജൂഡ് ഇത്തവണ സ്ത്രീപക്ഷ വിഷയ തന്നെയാണ് എടുത്തിരിക്കുന്നത്. എന്നാൽ ഒരു സ്ത്രീപക്ഷ വിഷയം ഇത്രെ വളരെ ലളിതമായും മനോഹരമായും അവതരിപ്പിച്ചതിന് സംവിധായകന് മികച്ച കയ്യടിയാണ് ലഭിക്കേണ്ടത്.

ALSO READ : Sara's ആമസോൺ പ്രൈം വീഡിയോയിൽ റിലീസായി, സണ്ണി വെയ്നെയും അന്ന ബെനിനെയും കേന്ദ്ര കഥപാത്രമാക്കി ജൂഡ് ആന്തണി ഒരുക്കിയ ചിത്രം

അതിൽ പ്രധാനമായും സിനിമയ്ക്കായി ഉപയോ​ഗിച്ചിരിക്കുന്ന അവതരണ ശൈലി തന്നെയാണ്. സാറാ എന്ന് കേന്ദ്രകഥാപത്രത്തെയും അവളുടെ ആ​ഗ്രഹങ്ങളെയും ലക്ഷ്യങ്ങളെയും ചുറ്റിപറ്റി ഒരു സമൂഹത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം നൽകുകയാണ് സാറാസിലൂടെ ചിത്രത്തിന്റെ നി‍‍‍‍‍ർമാതാക്കൾ. 

ഒട്ടും മുശിപ്പിക്കാതെ ചിത്രത്തിന്റെ കഥഗതി അനുസരിച്ച് ഓരോ ഘട്ടത്തിലും അൽപം നർമവും ചേർത്താണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.  അതിനോടൊപ്പം അടുത്തിടെ മലയാളികൾ കേട്ട് പഴകിയ പൊളിറ്റിക്കൽ കറക്റ്റനെസിന്റെ ഒരു വലിയ കൂടാരമാണ് സാറാസ്.

പുരുഷ്ന്മാരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന സിനിമ ലോകം, സ്ത്രീകൾക്ക് തീറെഴുതി നൽകിയിരിക്കുന്ന അടുക്കള തടുങ്ങിയ മലയാള സിനിമയിലും സമൂഹത്തിലും നിറഞ്ഞ് നിൽക്കുന്ന ഒരുപാട് കാര്യങ്ങളെ തിരുത്താൻ ശ്രമിക്കുകയാണ് ചിത്രത്തിലൂടെ സാറാസിന്റെ നി‍‍ർമാതാക്കൾ. വിവാഹത്തിന് മുമ്പുള്ള ലൈം​ഗിക ബന്ധം അത് അൽപം മലയാളികൾ സ്വീകരിക്കേണ്ട രീതിയിൽ എടുത്ത് കാണിച്ചത് സംവിധായകന്റെ ഒരു തന്ത്രമായിട്ട് മാത്രമെ കാണാൻ സാധിക്കു.

ALSO READ : Minnal Murali Netflix റെക്കോർഡ് തുകയ്ക്ക് വാങ്ങി, തിയറ്ററിൽ റിലീസ് ചെയ്തതിന് ശേഷം മാത്രം ഒടിടിയിൽ

സാറാ എന്ന ടൈറ്റിൽ കഥാപാത്രത്തെ അന്നാ ബെന്നാണ് ചിത്രത്തെ നയിക്കുന്നത്. ചിത്രത്തിൽ അന്ന ബെൻ സൃഷ്ടിക്കുന്ന ഓളത്തിലൂടെയാണ് ബാക്കി കഥാപത്രങ്ങളായ സണ്ണി വെയ്നും മല്ലിക സുകമാരുനം ബെന്നി പി നായരംമ്പലവും തുടങ്ങിയവർ ഒഴുകി എത്തുന്നതായി തോന്നി പോകും. ആ ഒഴിക്കിനൊപ്പം നീന്താൻ തീരുമാനിച്ച സണ്ണി വെയ്നും നൽകണം ഒരു കൈയ്യടി. 

ഒരു ചെറിയ കഥാപാത്രങ്ങൾക്ക് പോലും സംവിധായകൻ പ്രാധാന്യം നൽകുമ്പോഴും സിനിമ പ്രൊഡ്യുസറിന്റെ വേഷത്തിലെത്തുന്ന മുൻ കോഴിക്കോട് കളക്ട‍‍ർ പ്രശാന്ത നായരുടെ കാര്യത്തിൽ അൽപം ചിന്തിക്കേണ്ടതായിരുന്നു. ചെറിയ വേഷത്തിലെത്തുന്ന വിജയ്കുമാർ, അജു വ‍ർഗീസ്, സിജു വിൽസൺ ആ ചിത്രത്തിന് ഒന്നും കൂടി മനോഹാരിത നൽകുമ്പോൾ കളക്ടർ ബ്രോയ്ക്ക് സംവിധായകൻ പ്രതീക്ഷിച്ചത് ലഭിച്ചിട്ടില്ല എന്ന് നിസംശയം പറയാം. 

ALSO READ : The Tomorrow War Movie Review: മുപ്പത് വർഷങ്ങൾക്കപ്പുറം ലോകം നിലച്ചു പോയേക്കാവുന്ന യുദ്ധങ്ങൾ കാത്തിരിക്കുന്നു,മനുഷ്യകുലത്തിനെ നിലനിർത്താൻ ചിലർ

ഓരെയൊരു കല്ലുകടി, ചിത്രത്തിലെ രണ്ടാമത്തെ പാട്ട്. സിനിമ റിലീസ് ചെയ്തിരിക്കുന്നത് ഒടിടിയിലായതിനാൽ പ്രക്ഷകനെ ഫോർവേർഡ് ബട്ടൺ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ്. അത് ഒഴിവാക്കി കൊള്ളാമെന്ന് ഒരു തോന്നൽ ഒരു പക്ഷെ തോന്നിപോകാം.

മൊത്തത്തിൽ നോക്കുമ്പോൾ ഒരു കൊച്ച് മികച്ച ചിത്രമാണ് ജൂഡ് ആന്തണി ജോസഫിന്റെ സാറാസ്. സീ ഹിന്ദുസ്ഥാൻ മലായളം സാറാസിന് നൽകുന്ന റേറ്റിങ് 4/5 ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News