സ്വർണ ഫ്രെയിമുള്ള കണ്ണട, നരച്ച മുടി കയ്യിൽ കായ സഞ്ചി  ഫാമിലി മാൻ-2ൽ ചെല്ലം സാറിൻറെ എൻട്രിയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ ഫാൻസ് ആഘോഷിക്കുന്ന കഥാപാത്രം. ശക്തനായ എന്നാൽ സിമ്പിളായൊരു കഥാപാത്രം.  കഥയുടെ മുന്നോട്ട് പോക്കുകളെയൊക്കെ നിയന്ത്രിച്ച് മീൻകാരനായും,സാധാരണക്കാരനായും,ഭക്തനായുമൊക്ക അയാൾ പ്രത്യക്ഷപ്പെട്ട് കൊണ്ടേയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫാമിലി മാൻ2-ൽ ഫാൻസ് തേടുന്ന കഥ പാത്രങ്ങളിലൊന്നാണ് ചെല്ലം സാർ. എൽ.ടി.ടി.ഇയുമായി ബന്ധപ്പെട്ട കേസിൽ വിവര ശേഖരണത്തിന് എല്ലാ സഹായങ്ങളും തിവാരിക്കും സുഹൃത്തുക്കൾക്കും നൽകുന്നത് റിട്ടയർഡ് ഇൻറലിജൻസ് ഒാഫീസറായ  ചെല്ലം സാറാണ്. അപ്രതീക്ഷിതമായ നിമിഷങ്ങളിലെത്തി തൻറെ ഭാഗം ഭംഗിയാക്കി പോവുന്ന ബുദ്ധിരാക്ഷസനായി അദ്ദേഹം കസറി.


ALSO READ: The family man 2 Review: രാജ്യ സുരക്ഷക്കായി തിവാരി വീണ്ടും, ഉദ്യോഗത്തിൻറെ മുൾമുനയിലാക്കും ഫാമിലി മാൻ-2


തമിഴ് നടനും,സംവിധായകനുമായ ഉദയഭാനു മഹേശ്വരനാണ്. ചിത്രത്തിൽ ചെല്ലം സാറായി എത്തിയത്. തുടക്കത്തിൽ അത്രയധികം ശ്രദ്ധിച്ചില്ലെങ്കിലും പിന്നീടാണ് അദ്ദേഹത്തിന് സാമൂഹിക മാധ്യമങ്ങളിൽ ഫാൻസ് കൂടിയത്.


തൊട്ടു പിന്നാലെ ചെല്ലം സർ മീമുകൾ  സോഷ്യൽ മീഡിയയിൽ മുഴുവൻ  നിറഞ്ഞു. എല്ലാ വിവരങ്ങളും അറിയുന്ന എൻസൈക്ലോ പീഡിയ,  റിട്ടയർഡ് പുലി അങ്ങിനെ ചെല്ലം സാറിന് ഫാൻസ് കൊടുക്കുന്ന വിശേഷണങ്ങൾ. നിരവധി


ALSO READ : Saif Ali Khan ചിത്രം ഭൂത് പൊലീസ് OTT പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു


ജൂൺ നാലിനാണ് ഫാമിലിമാൻ-2 ഒടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്തത്. വിവാദങ്ങളുണ്ടാക്കിയെങ്കിലും സീരിസിന് ഏറ്റവും മികച്ച പ്രേക്ഷക പിന്തുണയാണ് ആമസോണിൽ ലഭിക്കുന്നത്.


മനോജ് ബാജ്പേയ് അവതരിപ്പിച്ച ശ്രീകാന്ത് തിവാരി ഒരു കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുകയും ഫാമിലിക്കൊപ്പം ഒരു പക്കാ ഫാമിലിമാനായി ജീവിക്കുകയും ചെയ്യും. എന്നാൽ ചില പ്രത്യേക കാരണത്താൽ തിവാരി വീണ്ടും T A S C ലേക്ക് തിരിച്ച് കയറുകയും പുതിയ മിഷനുമായി ചെന്നൈയിലേക്കും യാത്രയാവുന്നതുമാണ് രണ്ടാം ഭാഗത്തിൽ.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക