പ്രശസ്ത ചലച്ചിത്ര താരവും നിര്‍മ്മാതാവുമായ ചെമ്പന്‍ വിനോദ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു. കോട്ടയം സ്വദേശിനിയും സൈക്കോളജിസ്റ്റുമായ മറിയം തോമസാണ് വധു.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം. 43 വയസുകാരനായ ചെമ്പന്‍റെ രണ്ടാം വിവാഹമാണിത്. 25 വയസുള്ള മറിയ൦ സൂമ്പാ ട്രെയിനര്‍ കൂടിയാണ്. മറിയത്തിന്‍റെ ഒന്നാം വിവാഹമാണിത്.


ഇവരുടെ വിവാഹ തീരുമാനം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് അങ്കമാലി സബ് രജിസ്ട്രാർ ഓഫീസിൽ പതിപ്പിച്ചു. ഫെബ്രുവരി മാസം അഞ്ചാം തീയതിയാണ് റജിസ്ട്രേഷൻ നടത്തിയിരിക്കുന്നത്.


സ്പെഷ്യല്‍ മാരേജ് നിയമം അനുസരിച്ച് നോട്ടീസ് അപ്ലിക്കേഷന്‍  ഫയല്‍ ചെയ്ത് മുന്നുമാസത്തിനുള്ളില്‍ വിവാഹ൦ നടന്നിരിക്കണം. എന്നാല്‍, തന്റെ അറിവോടെ അല്ല ആ ചിത്രം പ്രചരിക്കുന്നതെന്നാണ് ചെമ്പന്‍റെ പ്രതികരണ൦.


ആരോ കാണിച്ച കുസൃതിയാണെന്നും സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ചിത്രം പ്രസിദ്ധീകരിക്കുന്നതിനോട് താത്പര്യവുമില്ലെന്നും താരം കൂട്ടിച്ചേർത്തു


അടുത്ത മാസം ഞാന്‍ വിവാഹിതനാകുന്നുവെന്ന കാര്യം സത്യമാണ്. വിവാഹം രജിസ്റ്റര്‍ ചെയ്തെങ്കിലും അടുത്ത മാസം ചടങ്ങായി നടത്തുമെന്നും എല്ലാം വഴിയേ അറിയിക്കുമെന്നും താരം അറിയിച്ചു.


2010 ൽ ലിജോ ജോസ് പെല്ലശ്ശേരി സംവിധാനം ചെയ്ത നായകൻ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് സിനിമയിലേയ്ക്ക് എത്തുന്നത്. 'ട്രാൻസ്' ആണ് അവസാനമായി പുറത്തിറങ്ങിയ ചെമ്പന്‍റെ ചിത്രം. താരമിപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് അമ്പിളി എസ് രംഗന്‍റെ ഇടി,മഴ,കാറ്റ് എന്ന ചിത്രത്തിലാണ്.


ഈ മ യൌ എന്ന സിനിമയിലെ അഭിനയത്തിന് 2018ല്‍ ഐഎഫ്എഫ്‍ഐയില്‍ മികച്ച നടനുള്ള സംസ്ഥാന -അന്താരാഷ്‌ട്ര പുരസ്‍കാരങ്ങള്‍ ചെമ്പൻ വിനോദിന് ലഭിച്ചിരുന്നു.