സംവിധായകൻ ബോബി കൊല്ലി  ഒരുക്കുന്ന ചിത്രം 'വാൾട്ടയർ വീരയ്യ' യിലെ നടൻ രവി തേജയുടെ' ഫസ്റ്റ് ലുക്കും ടീസറും പുറത്തിറങ്ങി. വിക്രം സാ​ഗർ എസിപി എന്ന കഥാപാത്രമായാണ് രവി തേജയെത്തുന്നത്. ചിരഞ്ജീവി നായകനാകുന്ന ഈ ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും സംഭാഷണവും ബോബി കൊല്ല തന്നെയാണ് എഴുതിയിരിക്കുന്നത്. ശ്രുതി ഹാസനാണ് ചിരഞ്ജീവിയുടെ നായികയായി എത്തുന്നത്. രവി തേജയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നു. മൈത്രി മൂവി മേക്കേഴ്സിന്റെ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ജി കെ മോഹൻ ആണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആർതർ എ വിൽസൺ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. നിരഞ്ജൻ ദേവരാമൻ എഡിറ്ററും എ എസ് പ്രകാശ് പ്രൊഡക്ഷൻ ഡിസൈനറുമാണ്. കോന വെങ്കട്ടും കെ ചക്രവർത്തി റെഡ്ഡിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഴുത്ത് വിഭാഗത്തിൽ ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി എന്നിവരും ഉൾപ്പെടുന്നു. ദേവിശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. അടുത്ത വർഷം ജനുവരി 13-ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.


Also Read: Jigarthanda Doublex: കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'ജി​ഗർതണ്ട ഡബിൾ എക്സ്' ടീസർ പുറത്ത്


 


കഥ, സംഭാഷണം, സംവിധാനം: കെ എസ് രവീന്ദ്ര (ബോബി കൊല്ലി), നിർമ്മാതാക്കൾ: നവീൻ യേർനേനി, വൈ രവിശങ്കർ, ബാനർ: മൈത്രി മൂവി മേക്കേഴ്സ്, സംഗീത സംവിധായകൻ: ദേവി പ്രൊഡക്ഷൻ ഡിസൈനർ: എ എസ് പ്രകാശ്, സഹനിർമ്മാതാക്കൾ: ജി കെ മോഹൻ, പ്രവീൺ എം, തിരക്കഥ: കോന വെങ്കട്ട്, കെ ചക്രവർത്തി റെഡ്ഡി. രചന: ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി, സിഇഒ: ചെറി, കോസ്റ്റ്യൂം ഡിസൈനർ: സുസ്മിത കൊനിഡേല, ലൈൻ പ്രൊഡ്യൂസർ: ബാലസുബ്രഹ്മണ്യം കെ.വി.വി, പബ്ലിസിറ്റി : ബാബാ സായി കുമാർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.