ചെന്നൈ :   തമിഴ് നടൻ വിക്രമിനെ നെഞ്ചുവേദനയെയും ദേഹാസ്വാസ്ഥ്യത്തെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. എന്നാൽ പനിയെ തുടർന്ന് ഉണ്ടായ അസ്വസ്ഥതകൾ മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.  താരത്തിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ന്യൂസ്‌മിനിറ്റ് റിപ്പോർട്ട് ചെയ്തു. നിലവിൽ പൊന്നിയിൻ സെൽവന്റെ പ്രൊമോഷൻ തിരക്കുകളിൽ ആയിരുന്നു വിക്രം.


COMMERCIAL BREAK
SCROLL TO CONTINUE READING

വിക്രമിന്റെ ഏറ്റവും പുതിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. സംവിധായകൻ മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്റ്റായ പൊന്നിയിൻ സെൽവനൈൽ ഒരു പ്രധാന കഥാപാത്രമായി ആണ് വിക്രം എത്തുന്നത്. ആദിത്യ കരികാലൻ എന്ന കഥാപാത്രമാണ് വിക്രം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മാഡ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ബ്രമാണ്ട ചിത്രമായ ' പൊന്നിയിൻ സെൽവൻ  ' തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായി വരുന്ന സെപ്റ്റംബർ 30-ന് ലോകമെമ്പാടും റിലീസ് ചെയ്യും.


ALSO READ: Ponniyin Selvan Release: പൊന്നിയിൻ സെൽവൻ്റെ റിലീസിങ് തിയ്യതി പ്രഖ്യാപിച്ചു,ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്ത്


ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ (നോവലിന്റെ പേര് പൊന്നിയൻ സെൽവൻ എന്ന് തന്നെയാണ്) ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ.  തമിഴിലെ തന്നെ ഏറ്റവും മഹത്തരമായ ചരിത്രനോവലായിട്ടാണ് പൊന്നിയൻ സെൽവനെ കരുതുന്നത്. കൽക്കിയുടെ മികച്ച കലസൃഷ്ടിയെ ബിഗ് സ്ക്രീനിലേക്ക് മണിരത്നം എത്തിക്കുമ്പോൾ വൻ താരനിരയാണ് അണിനിരക്കുന്നത്.


പത്താം നൂറ്റാണ്ടിൽ , ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന  പ്രതിസന്ധികളും പോരാട്ടങ്ങളും, ത്യാഗങ്ങളും നേട്ടങ്ങളുമാണ് പൊന്നിയൻ സെൽവൻ നോവൽ. അരുള്‍മൊഴി വര്‍മ്മന്റെയും ചോള രാജവംശത്തിന്റെയും കഥയാണ് ചിത്രത്തിൻറെ അടിസ്ഥാനം. അഞ്ച് ഭാഗങ്ങളിലായി ആണ് നോവൽ എഴുതപ്പെട്ടിരിക്കുന്നത്. 


ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തിൻറെ രണ്ട് ഭാഗങ്ങളുടെയും ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയതായി ആണ് സൂചന. 125 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം വീഡിയോ ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത്.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.