ദുൽഖർ സൽമാൻ (Dulquer Salmaan), സണ്ണി ഡിയോൾ, പൂജ ഭട്ട്, ശ്രയ ധന്വന്തരി, എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ബോളിവുഡിലെ പ്രമുഖ സംവിധായകൻ ആർ ബാൽകി (R Balki) ഒരുക്കുന്ന ചുപ് എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 23ന് ചിത്രം തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 29 സെക്കൻഡ് മാത്രമുള്ള ഒരു വീഡിയോ ആണ് ദുൽഖർ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് കലാകാരന്റെ പ്രതികാരം എന്ന് അർഥം വരുന്ന റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ് (Revenge Of An Artist) എന്ന് ടാഗ് ലൈനാണ് നൽകിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിഖ്യാത കലാകാരൻ ഗുരു ദത്തിന്റെ ഓർമദിനത്തിലാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്ത് വിട്ടത്. ബോളിവുഡ് നടൻ അക്ഷയ് കുമാറാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. ദുൽഖർ, സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവർക്ക് പുറമെ അമിതാഭ് ബച്ചനും സിനിമിൽ ഉണ്ടാകുമെന്ന് ചിത്രത്തിന്റെ സംവിധായകൻ ബാൽകി ഒരു അഭിമുഖത്തിൽ അറിയിച്ചിരുന്നു. തന്റെ എല്ലാ സിനിമയിലും ബച്ചൻ ഒരു കഥാപാത്രത്തെ എങ്കിലും അവതരിപ്പിച്ചിട്ടുണ്ട്, ഈ ചിത്രത്തിൽ കഥയിൽ പ്രധാന ഘട്ടത്തിൽ ബച്ചൻ ഉണ്ടാകുമെന്നാണ് ബാൽകി ഇന്റവ്യൂവിൽ അറിയിച്ചത്. അമിതാഭ് ബച്ചന് ദേശീയ അവാർഡ് ലഭിച്ച പാ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ആർ.ബാൽകി.


 

 

 

 



 

 

 

 

 

 

 

 

 

 

 

A post shared by Dulquer Salmaan (@dqsalmaan)


Also Read: Chup Movie : ദുൽഖർ സൽമാന്റെ അടുത്ത ബോളിവുഡ് ചിത്രം സൈക്കോളിജിക്കൽ ത്രില്ലർ, പേര് ചുപ്, മോഷൻ പോസ്റ്റർ പുറത്ത്


 


ബാൽകി ആദ്യമായിട്ടാണ് ത്രില്ലർ വിഭാഗത്തിലുള്ള ഒരു ചിത്രം നിർമിക്കുന്നത്. പാ കൂടാതെ ചീനി കം, കീ ആൻഡ് കാ, ഷമിതാഭ്, അക്ഷയ്കുമാറിന്റെ പാഡ്മാൻ എന്നീ ചിത്രങ്ങളുടെ കൂടി സംവിധായകനാണ് ആർ ബാൽകി. ബാൽകിയും രാജ സെന്നും, റിഷ് വർമാനിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിശാൽ സിൻഹയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അമിത് ത്രിവേദിയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ദുൽഖറിന്റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ചുപ്. ഇതിന് മുമ്പ് ഇർഫാൻ ഖാനിനൊപ്പം കാർവാനിലും, സോനം കപൂറിനൊപ്പം ഇന്ത്യൻ ക്രിക്കറ്റ് നായകനായി സോയ ഫാക്ടർ എന്നിവയാണ് ദുൽഖറിന്റെ ഹിന്ദി ചിത്രം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.