കൊച്ചി : വിവാദമായ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളി (Churuli) എന്ന സിനിമയിലെ സംഭാഷണങ്ങൾക്കെതിരെ സംസ്ഥാന ഹൈക്കോടതി (Kerala High Court). ചിത്രത്തിലെ ഭാഷ പ്രയോഗം അതിഭീകരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചുരുളിയിലെ ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷം ജസ്റ്റിസ് എൻ നഗരേഷാണ് ഇക്കാര്യം അറിയിച്ചത്. സിനിമയ്ക്കെതിരെയുള്ള ഹർജി പരിഗണിച്ച കോടതി കേന്ദ്ര സെൻസർ ബോർഡിനും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്കും നടൻ ജോജു ജോർജിനും തുടങ്ങിയവർക്ക് വിശദീകരണം തേടി നോട്ടീസ് അയച്ചു. 


ALSO READ ; Churuli : ചുരുളി സിനിമയിൽ തെറി അനിവാര്യമാണെന്ന് നടൻ വിനയ് ഫോർട്ട്; കുടുംബമായി കാണേണ്ട ചിത്രമല്ലെന്നും നടൻ


ചുരുളി പൊതുധാർമിതകയ്ക്ക് നിരക്കാത്ത അസഭ്യ വാക്കുകൾ കൊണ്ട് നിറഞ്ഞതാണെന്നും ഒടിടി പ്ലാറ്റ്ഫോമിൽ നിന്ന് സിനിമ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെനാണ് ഹർജി സമർപ്പിച്ചത്. എന്നാൽ സിനിമയുടെ സെൻസർ പതിപ്പല്ല അണിയറ പ്രവർത്തകർ ഒടിടിയിൽ പ്രദർശിപ്പിച്ചതെന്ന് സെൻസർ ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.


രാജ്യാന്തര പുരസ്കാരങ്ങൾ വാരി കൂട്ടിയ ജല്ലിക്കെട്ടിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ചുരുളി. സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച പ്രതികരണം ലഭിച്ച ചിത്രം തിയറ്റിറൽ റിലീസ് ചെയ്യാതെയാണ് നേരിട്ട് ഒടിടിയിൽ റിലീസ് ചെയ്തത്.


ALSO READ ; Churuli Movie| പ്രദർശിപ്പിക്കുന്നത് സെൻസർ കോപ്പിയല്ല, ചുരുളിക്ക് 'എ' സർട്ടിഫിക്കറ്റ് തന്നെ


ഫാന്റസിയും ടൈം ലൂപ്പുമൊക്കെ ഉൾപ്പെടുത്തി മലയാള സിനിമയിൽ ഇന്നുവരെ ഉപയോഗിക്കാത്ത സിനിമാറ്റിക് സ്റൈലാണ് ചുരുളിയിലുള്ളത്. മലയാളത്തിലെ ക്രിസ്റ്റഫർ നോളൻ സിനിമയെന്നായിരുന്നു ചിത്രത്തിന്റെ റിലീസിന് ശേഷം പലരും വിലയിരുത്തിയിരിക്കുന്നത്. എന്നാൽ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയെ കുറിച്ച് വളരെയധികം വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു.


ALSO READ ; പെപ്പെ കോളേജ് വിദ്യാർഥിയാകുന്നു; പെപ്പെയ്ക്കൊപ്പം പിടിച്ച് നിൽക്കാൻ സാധിക്കുന്ന വിദ്യാർഥികളെ തേടി അണിയറപ്രവർത്തകർ


ഒരു കാടിന്റെ പശ്ചാത്തലത്തിൽ 19 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. എഴുത്തുകാരൻ എസ് ഹരീഷാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജോജു ജോർജ്, സൗബിൻ ഷാഹിർ, ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.