Churuli : ചുരുളി സിനിമയിൽ തെറി അനിവാര്യമാണെന്ന് നടൻ വിനയ് ഫോർട്ട്; കുടുംബമായി കാണേണ്ട ചിത്രമല്ലെന്നും നടൻ

സിനിമ ചിത്രീകരിച്ചിരിക്കുന്ന സ്ഥലത്തെ ആളുകളുടെ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും വിനയ് ഫോർട്ട് വ്യക്തമാക്കി.  

Written by - Zee Malayalam News Desk | Last Updated : Nov 20, 2021, 04:09 PM IST
  • അതിനെ ന്യായികരിക്കേണ്ട കാര്യമില്ലെന്നും വിനയ് ഫോർട്ട് പറഞ്ഞു.
  • അത് സിനിമ ചിത്രീകരിച്ചിരിക്കുന്ന സ്ഥലത്തെ ആളുകളുടെ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും വിനയ് ഫോർട്ട് വ്യക്തമാക്കി.
  • ഇത് കുടുംബമായി കാണേണ്ട ചിത്രമല്ലെന്നും പ്രായപൂർത്തിയായവർ കാണേണ്ട ചിത്രമാണെന്നും വിനയ് ഫോർട്ട് പറഞ്ഞു.
  • ഇത് ചിത്രത്തിൽ വ്യക്തമായി പറയുന്നുണ്ടെന്നും നടൻ വ്യക്തമാക്കി.
Churuli : ചുരുളി സിനിമയിൽ തെറി അനിവാര്യമാണെന്ന് നടൻ വിനയ് ഫോർട്ട്; കുടുംബമായി കാണേണ്ട ചിത്രമല്ലെന്നും നടൻ

Kochi : ലിജോ  ജോസ് പെല്ലിശ്ശേരി (Lijo Jose Pellishery) സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ചുരുളിയിൽ (Churuli) തെറി ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്ന് നടൻ വിനയ് ഫോർട്ട് (Vinay Fort) പറഞ്ഞു. അതിനെ ന്യായികരിക്കേണ്ട കാര്യമില്ലെന്നും വിനയ് ഫോർട്ട് പറഞ്ഞു. അത് സിനിമ ചിത്രീകരിച്ചിരിക്കുന്ന സ്ഥലത്തെ ആളുകളുടെ ഭാഷയാണെന്നും വിനയ് ഫോർട്ട് വ്യക്തമാക്കി.

റിപ്പോർട്ടർ ടിവിയോടാണ് നടൻ വിനയ് ഫോർട്ട് ഈ കാര്യം വ്യക്തമാക്കി. ഇത് കുടുംബമായി കാണേണ്ട ചിത്രമല്ലെന്നും പ്രായപൂർത്തിയായവർ കാണേണ്ട ചിത്രമാണെന്നും വിനയ് ഫോർട്ട് പറഞ്ഞു. ഇത് ചിത്രത്തിൽ വ്യക്തമായി പറയുന്നുണ്ടെന്നും നടൻ വ്യക്തമാക്കി. ഇതിനെ  ന്യായികരിക്കേണ്ട ആവശ്യം വരുന്നില്ലെന്നും വ്യക്തമാക്കി.

ALSO READ: 'Bheemante Vazhi' പുതിയ പോസ്റ്റര്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

രാജ്യാന്തര പുരസ്കാരങ്ങൾ വാരി കൂട്ടിയ ജല്ലിക്കെട്ടിന് (Jallikkattu) ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ചുരുളി (Churuli). സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച പ്രതികരണം ലഭിച്ച ചിത്രം തിയറ്റിറൽ റിലീസ് ചെയ്യാതെയാണ് നേരിട്ട് ഒടിടിയിൽ റിലീസ് ചെയ്തത്.

ALSO READ: Liger Movie | വിജയ് ദേവർകോണ്ടയുടെ ലൈഗറിൽ ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണും, കാണാം ചിത്രങ്ങൾ

നേരത്തെ ജൂണിൽ ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം പ്രദർശിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പിന്നീട് അത് സംബന്ധിച്ചുള്ള മറ്റ് വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടുരുന്നില്ല.ഫാന്റസിയും ടൈം ലൂപ്പുമൊക്കെ ഉൾപ്പെടുത്തി മലയാള സിനിമയിൽ ഇന്നുവരെ ഉപയോഗിക്കാത്ത സിനിമാറ്റിക് സ്റൈലാണ് ചുരുളിയിലുള്ളത്.

ALSO READ: Meow Movie | ലാൽജോസ് ചിത്രം 'മ്യാവു' ഡിസംബർ 24ന് തിയേറ്ററുകളിലേക്ക്

മലയാളത്തിലെ ക്രിസ്റ്റഫർ നോളൻ സിനിമയെന്നായിരുന്നു ചിത്രത്തിന്റെ റിലീസിന് ശേഷം പലരും വിലയിരുത്തിയിരിക്കുന്നത്. എന്നാൽ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയെ കുറിച്ച് വളരെയധികം വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു. ഇതിനിടയിലാണ് വിനയ് ഫോർട്ടിന്റെ പ്രതികരണം വന്നിരിക്കുന്നത്.

ഒരു കാടിന്റെ പശ്ചാത്തലത്തിൽ 19 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. എഴുത്തുകാരൻ എസ് ഹരീഷാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജോജു ജോർജ്, സൗബിൻ ഷാഹിർ, ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News