കൊച്ചി : ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി സിനിമ നിയമലംഘനം നടത്തിട്ടില്ലയെന്ന് ഹൈക്കോടതി. സിനിമയ്ക്കെതിരെ ഹർജി നൽകി പ്രശസ്തിക്ക് വേണ്ടി മാത്രമാണ് ഹൈക്കോടതി പറഞ്ഞു. സിനിമ മുഴുവൻ കാണാത്തവരാണ് സിനിമയെയും അതിലെ ഭാഷയെ കുറിച്ചും വിമർശിക്കുന്നവരിൽ ഭൂരിഭാഗവുമെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോൾ ചുരളി ഭാഷ എന്ന് പ്രയോഗം തന്നെ ഉടലെടുത്തിട്ടുണ്ടെന്നും സിനിമ കാണാത്ത 90 ശതമാനം പേരാണ് ചിത്രത്തെ കുറിച്ച് വിമർശിക്കുന്നത്. "സിനിമ കണ്ടിട്ട് വിമർശിക്കുകയാണെങ്കിൽ മനസ്സിലാക്കാം അല്ലാതെയുളള അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത് ശരിയല്ല" ഹർജി പരിഗണിച്ച ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. 


ALSO READ ; Churuli Movie| പ്രദർശിപ്പിക്കുന്നത് സെൻസർ കോപ്പിയല്ല, ചുരുളിക്ക് 'എ' സർട്ടിഫിക്കറ്റ് തന്നെ


"ഒരു കാര്യത്തെ കുറിച്ച് വ്യക്തമായ ഒരു അറിവുമില്ലാതെ അതിൽ ഉടപ്പെടുമ്പോൾ ആകെയുള്ള സംവിധാനത്തെ തന്നെ നശിപ്പിക്കും" കോടതി പറഞ്ഞു.


സിനിമ കണ്ടിതിന് ശേഷം പോലസിന്റെ പ്രത്യേകം സംഘം തയ്യറാക്കിയ റിപ്പോർട്ടിൽ ചുരുളിക്ക് ക്ലീൻ ചിറ്റായിരുന്നു നൽകിയത്. റിപ്പോർട്ട് ഡിജിപി കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. സിനിമയിൽ ഭാഷ അത്രയ്ക്ക് മോശമല്ലെന്നും പൊതുജനം കാണുന്നത് കൊണ്ട് പ്രശ്നമില്ലെന്നുമായിരുന്നു പോലീസിന്റെ റിപ്പോർട്ട്. 


ALSO READ : Churuli : ചുരുളി സിനിമയിൽ തെറി അനിവാര്യമാണെന്ന് നടൻ വിനയ് ഫോർട്ട്; കുടുംബമായി കാണേണ്ട ചിത്രമല്ലെന്നും നടൻ


ചുരുളി പൊതുധാർമിതകയ്ക്ക് നിരക്കാത്ത അസഭ്യ വാക്കുകൾ കൊണ്ട് നിറഞ്ഞതാണെന്നും ഒടിടി പ്ലാറ്റ്ഫോമിൽ നിന്ന് സിനിമ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെനാണ് ഹർജി സമർപ്പിച്ചത്. എന്നാൽ സിനിമയുടെ സെൻസർ പതിപ്പല്ല അണിയറ പ്രവർത്തകർ ഒടിടിയിൽ പ്രദർശിപ്പിച്ചതെന്ന് സെൻസർ ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.


രാജ്യാന്തര പുരസ്കാരങ്ങൾ വാരി കൂട്ടിയ ജല്ലിക്കെട്ടിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ചുരുളി. സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച പ്രതികരണം ലഭിച്ച ചിത്രം തിയറ്റിറൽ റിലീസ് ചെയ്യാതെയാണ് നേരിട്ട് ഒടിടിയിൽ റിലീസ് ചെയ്തത്.


ALSO READ : Churuli Movie | ചുരുളിയിലെ തെറിവിളി അതിഭീകരമെന്ന് ഹൈക്കോടതി; ലിജോ ജോസ് പെല്ലിശ്ശേരിക്കും നടൻ ജോജു ജോർജിനും നോട്ടീസയച്ചു


ഫാന്റസിയും ടൈം ലൂപ്പുമൊക്കെ ഉൾപ്പെടുത്തി മലയാള സിനിമയിൽ ഇന്നുവരെ ഉപയോഗിക്കാത്ത സിനിമാറ്റിക് സ്റൈലാണ് ചുരുളിയിലുള്ളത്. മലയാളത്തിലെ ക്രിസ്റ്റഫർ നോളൻ സിനിമയെന്നായിരുന്നു ചിത്രത്തിന്റെ റിലീസിന് ശേഷം പലരും വിലയിരുത്തിയിരിക്കുന്നത്. എന്നാൽ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയെ കുറിച്ച് വളരെയധികം വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.