നിഗൂഢതയുടെ ചുരുളഴിക്കാൻ ചുരുളി എത്തുന്നു: ജൂൺ 17 ന് പ്രൈമിലൂടെ റിലീസ്
ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലചിത്ര മേളയിൽ (ഐഎഫ്എഫ്കെ) പ്രേക്ഷക പ്രീതി നേടിയ ചിത്രമായി ചുരുളി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
രാജ്യാന്തര പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ജെല്ലിക്കെട്ടിന് ശേഷം മികച്ച പ്രതികരണവുമായി ലിജോ ജോസ് പല്ലിശ്ശേരിയുടെ ചുരുളി എത്തുന്നു. പ്രേക്ഷകർക്കായി ആമസോൺ പ്രൈമിലൂടെ ജൂൺ 17 ന് ചിത്രം റിലീസ് ചെയ്യും.
അഭിനേതാക്കാളേക്കാൾ ഏറെ താരമൂല്യമുളള സംവിധായകനാണ് ലിജോ ജോസ് പല്ലിശ്ശേരി. അതിനാൽ തന്നെ പല്ലിശ്ശേരി ചിത്രങ്ങൾക്ക് പ്രത്യേക ആരാധക വൃന്ദവുമുണ്ട്. ചുരുളിയുടെ ടീസർ ഇറങ്ങിയത് മുതൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ.
ALSO READ: Family Man 2 സീരീസ് Amazon Prime ൽ റിലീസ് ചെയ്‌തു; വൻ ജനശ്രദ്ധ നേടി സമാന്ത
ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലചിത്ര മേളയിൽ (ഐഎഫ്എഫ്കെ) പ്രേക്ഷക പ്രീതി നേടിയ ചിത്രമായി ചുരുളി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോവിഡ് മൂലം തിയേറ്ററിൽ പ്രദർശനം സാധ്യമല്ലാത്തതിനാൽ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം ഒടിടി വഴി റിലീസിനെത്തുന്നത്.
സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം തന്നെ വ്യത്യസ്ത പ്രമേയം കൈകാര്യം ചെയ്തതിനാൽ ചുരുളിയുടെ കഥയും പ്രവചനാതീതമാണ്. ഒരു സയൻസ് ഫിക്ഷൻ മിസ്റ്ററി സ്വഭാവമാണ് ചിത്രത്തിനുളളത്. ഒരു കാടും അവിടെ ചുരുളഴിയുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോവിഡ് മാനദണ്ഢങ്ങൾ പാലിച്ച് 19 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...