ദിലീപ്, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  2003ൽ പുറത്തിറങ്ങിയ ചിത്രമാണ്  CID മൂസ (CID Moosa). ജോണി  ആന്റണി  സംവിധാനം ചെയ്ത ഈ ചിത്രം 17 വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ്. 

ഇപ്പോഴിതാ, CID  മൂസയെ സംബന്ധിക്കുന്ന പുതിയ ഒരു പ്രഖ്യാപനവുമായി  രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര  താരം ദിലീപ് (Dileep). CID മൂസ ആനിമേഷൻ  ചിത്രമായി വീണ്ടും  പ്രേക്ഷകർക്ക് മുന്നിലെത്തുന്നു എന്ന പ്രഖ്യാപനവുമായാണ് ദിലീപ് രംഗത്തെത്തിയിരിക്കുന്നത്. സിനിമയിലെ തന്നെ കഥാപാത്രങ്ങളെയാകും  ആനിമേഷൻ  ചിത്രത്തിലും പുനരാവിഷ്കരിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ | ചലച്ചിത്ര താരം പൃഥ്വിരാജിന് COVID-19; 'ജനഗണമന' താരങ്ങൾ നിരീക്ഷണത്തിൽ?


എന്നാൽ, കഥ  മറ്റൊന്നാകും. BMD പ്രൊഡക്ഷൻസും ഗ്രാൻഡ് പ്രൊഡക്ഷൻസും  ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദിലീപിന്റെ ശബ്ദത്തിൽ തന്നെയാകും മൂസ ആനിമേഷനിൽ എത്തുക. ലോക ആനിമേഷൻ  ദിനത്തിൽ പ്രഖ്യാപിച്ച ചിത്രത്തിന്റെ പ്രോമോ വീഡിയോ ദിലീപ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.

 

 

 

 

 



 

 

 

 

 

 

 

 

 

 

 

A post shared by Dileep (@dileepactor) on


ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ  ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച CID മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ സിബി കെ തോമസാണ്. ദിലീപ്, ഭാവന എന്നിവർക്ക് പുറമെ കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, ഹരിശ്രീ അശോകൻ, സലിം കുമാർ, ക്യാപ്റ്റൻ രാജു, സുകുമാരി, ബിന്ദു പണിക്കർ, ആശിഷ് വിദ്യാർത്ഥി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.