ചലച്ചിത്ര താരം പൃഥ്വിരാജിന് COVID-19; 'ജനഗണമന' താരങ്ങൾ നിരീക്ഷണത്തിൽ?

'ജനഗണമന' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ്  താരത്തിന് വൈറസ് സ്ഥിരീകരിച്ചത്.

Written by - Sneha Aniyan | Last Updated : Oct 20, 2020, 12:57 PM IST
  • ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസ് ആന്റണിയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
  • ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ചലച്ചിത്ര താരം പൃഥ്വിരാജിന് COVID-19; 'ജനഗണമന' താരങ്ങൾ നിരീക്ഷണത്തിൽ?

ചലച്ചിത്ര നടനും സംവിധായകനുമായ  പൃഥ്വിരാജ് (Prithviraj) സുകുമാരന്  കൊറോണ വൈറസ് സ്ഥിരീകരിച്ചു. 'ജനഗണമന' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ്  താരത്തിന് വൈറസ് സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ  സംവിധായകൻ ഡിജോ  ജോസ് ആന്റണിയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സംവിധായകനും പ്രധാന നടനും കൊറോണ വൈറസ് (Corona Virus) സ്ഥിരീകരിച്ചതോടെ ചിത്രത്തതിന്റെ  ഷൂട്ടിംഗ് നിർത്തിവച്ചു. അതേസമയം, ചിത്രത്തിന്റെ  അണിയറ പ്രവർത്തകരും മറ്റ്  താരങ്ങളും നിരീക്ഷണത്തിൽ കഴിയേണ്ടി വരും.

ALSO READ | ആൻഡ്രോയിഡ് കുഞ്ഞപ്പനല്ല.. ആൻഡ്രോയിഡ് കട്ടപ്പ; തെലുങ്ക് ട്രെയ്‌ലര്‍ പുറത്ത്

ക്വീൻ എന്ന  ചിത്രത്തിന് ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ്  ജനഗണമന. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്  (Suraj Venjaramoodu) മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

Trending News