Kochi : നടൻ ദിലീപിന്റെ (Actor Dileep) സൂപ്പർ ഹിറ്റും ജനപ്രിയ ചിത്രങ്ങളിൽ മുൻപന്തിയിലുള്ള CID മൂസയുടെ രണ്ടാം ഭാഗത്തിന് (CID Moosa 2) സാധ്യത ഇല്ലെന്ന് അറിയിച്ച് സംവിധായകൻ ജോണി ആന്റണി (Johny Antony). മലയാള മനോരമയ്ക്ക് നൽകി അഭിമുഖത്തിലാണ് CID മൂസയുടെ (CID Moosa) സംവിധായകനായ ജോണി ഇക്കാര്യം വ്യക്തമാക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

"സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം വേണമെന്ന് ദിലീപിന് ആഗ്രമുണ്ടായിരുന്നു. എന്നാൽ കഥ ഉണ്ടാക്കിയെടുക്കാൻ രണ്ട് വർഷമെങ്കിലും വേണം. മൂസയുടെ തിരക്കഥകൃത്തുക്കൾ രണ്ടായി പിരിഞ്ഞതിനാൽ അതും ബുദ്ധിമുട്ടാണ്" ജോണി ആന്റണി മനോരമയ്ക്ക് ഇന്റർവ്യൂവിൽ പറഞ്ഞു.


ALSO READ : CID മൂസ പുതിയ ഭാവത്തിൽ; പ്രൊമോ വീഡിയോയുമായി ദിലീപ്! 


എന്നാൽ കഴിഞ്ഞ വർഷം 2020ൽ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ഈ ദിലീപ് ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകമെന്ന് ജോണി അന്റണി അറിയിച്ചിരുന്നു. ചില കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ ഇന്ന് മലയാള സിനിമയിലെങ്കിലും പരിമിതിക്കുള്ളിൽ നിന്ന് രണ്ടാം ഭാഗം സൃഷ്ടിക്കുമെന്ന പ്രതീക്ഷയുണ്ടെന്നായിരുന്നു എന്ന് അന്ന് ജോണി അന്റണി അറിയിച്ചിരുന്നത്. അന്നും ജോൺ അന്റണി മുന്നോട്ട് വെച്ചിരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് തിരക്കഥാകൃത്തുക്കൾ വേർപിരിയൽ ആയിരുന്നു.


നിലിവൽ മറ്റു സംവിധായകരുടെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുകയാണ് ജോണി ആന്റണി. അടുത്തിടെ ഇറങ്ങിയ ഹോം എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രൻസിന്റെ ആത്മസുഹൃത്തായിട്ടുള്ള വേഷം ജോണി ആന്റണി മികച്ച രിതീയിലാണ് അവതരിപ്പിച്ചത്.


ALSO READ : Actor Dileep : ദിലീപിന്റെ പേരിന് ഇത് എന്ത് പറ്റി? തെറ്റോ അതോ മാറ്റമോ?


ജോണി ആന്റണി സംവിധാനം ചെയ്ത മുഴുനീള കേമഡി എന്റെർട്രെയ്നറായ CID Moosa 2003ലാണ് റിലീസ് ചെയ്തത്. ദിലീപ് നായകനായി എത്തിയ ചിത്രതത്തിൽ ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, സുകുമാരി, ഹരിശ്രീ അശോകൻ, സലീം കുമാർ തുടങ്ങിയ വൻ താര നിരയായിരുന്നു ഉണ്ടായിരുന്നത്. ഭാവനയായിരുന്നു ചിത്രത്തിലെ നായിക. ദിലീപിനൊപ്പം ഭൂരിഭാഗം സീനുകളിലും തകർത്ത് പ്രകടനം കാഴ്ചവെച്ച് അർജുൻ എന്ന് നായയ്ക്കും വലിയോ തോതിൽ ആരാധകരുണ്ടായിരുന്നു.


ALSO READ : Actor Bala Wedding Reception: ഇനി വിവാദം വേണ്ട. അങ്ങിനെ അതിനൊരു ഒൗപാചരികത വന്നു, ബാലയുടെ വിവാ​ഹ റിസപ്ഷൻ കഴിഞ്ഞു


അടുത്തിടെ, ചിത്രത്തിലെ 'കാടിറങ്ങി വരും' എന്ന ഗാനം പ്രകൃതി എന്ന ബാൻഡ് റിക്രിയേറ്റ് ചെയ്തിരുന്നു. ആ വീഡിയോയുടെ അവസാന ഭാഗത്ത് ദിലീപ് കേമിയോ റോളിൽ സിഐഡി മൂസയായി എത്തിയിപ്പോൾ ആരാധകർക്കിടയിൽ രണ്ടാം ഭാഗത്തിന്റെ ചർച്ചകൾ സജീവമായി തുടങ്ങിയിരുന്നു. അതിന് ശേഷമാണ് ആ ചർച്ച അവസാനിക്കത്തവിധം സംവിധായകൻ ജോണി ആന്റണി ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാക്കുകയെന്നത് ബുദ്ധിമുട്ടാണെന്ന് അഭിമുഖത്തിൽ അറിയിച്ചിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.