Home Movie Online : റിലീസായി മണിക്കൂറുകൾക്കുള്ളിൽ ഇന്ദ്രൻസ് ചിത്രം ഹോമിന്റെയും വ്യാജപതിപ്പ് ഓൺലൈനിൽ എത്തി

തമിഴ് റോക്കേഴ്സ്, മൂവിറൂൾസ് എന്നീ കുപ്രസിദ്ധ  സൈറ്റുകളിൽ ഉൾപ്പടെയുള്ള പൈറസി സൈറ്റുകളിലാണ് ചിത്രം എത്തിയിരിക്കുന്നത് . കൂടാതെ   ടെലിഗ്രാമിലും ചിത്രം എത്തിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Aug 19, 2021, 02:24 PM IST
  • ആമസോൺ പ്രൈം വീഡിയോസിലാണ് ചിത്രം റിലീസ് ചെയ്‌തത്‌.
  • എച്ച്ഡി ക്വാളിറ്റിയിലുള്ള പതിപ്പാണ് പുറത്തിറക്കിയിരിക്കുന്നത്.
  • തമിഴ് റോക്കേഴ്സ്, മൂവിറൂൾസ് എന്നീ കുപ്രസിദ്ധ സൈറ്റുകളിൽ ഉൾപ്പടെയുള്ള പൈറസി സൈറ്റുകളിലാണ് ചിത്രം എത്തിയിരിക്കുന്നത് . കൂടാതെ ടെലിഗ്രാമിലും ചിത്രം എത്തിയിട്ടുണ്ട്.
  • ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ചെയ്യുന്നതിന് വെല്ലുവിളിയായി മാറിയിരിക്കുകയാണ് ചിത്രങ്ങളുടെ വ്യാജ പതിപ്പ് പുറത്തിറങ്ങുന്നത്
Home Movie Online : റിലീസായി മണിക്കൂറുകൾക്കുള്ളിൽ ഇന്ദ്രൻസ് ചിത്രം ഹോമിന്റെയും വ്യാജപതിപ്പ് ഓൺലൈനിൽ എത്തി

ഇന്ദ്രൻസ് ചിത്രം ഹോം റിലീസായി കുറച്ച് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ വ്യാജപതിപ്പ് ഓൺലൈനിൽ പുറത്തിറങ്ങി. ആമസോൺ പ്രൈം വീഡിയോസിലാണ് ചിത്രം റിലീസ് ചെയ്‌തത്‌. എച്ച്ഡി ക്വാളിറ്റിയിലുള്ള പതിപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. തമിഴ് റോക്കേഴ്സ്, മൂവിറൂൾസ് എന്നീ കുപ്രസിദ്ധ  സൈറ്റുകളിൽ ഉൾപ്പടെയുള്ള പൈറസി സൈറ്റുകളിലാണ് ചിത്രം എത്തിയിരിക്കുന്നത് . കൂടാതെ   ടെലിഗ്രാമിലും ചിത്രം എത്തിയിട്ടുണ്ട്.

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ  ചെയ്യുന്നതിന് വെല്ലുവിളിയായി മാറിയിരിക്കുകയാണ് ചിത്രങ്ങളുടെ വ്യാജ പതിപ്പ് പുറത്തിറങ്ങുന്നത്. ഇത് ആദ്യമായി അല്ല റിലീസ് ചെയ്തത് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ചിത്രത്തിൻറെ വ്യാജപതിപ്പ് പുറത്തിറങ്ങുന്നത്.  പൃഥ്വിരാജ് ചിത്രം കുരുതിയുടെ  (Kuruthi) വ്യാജപ്പതിപ്പും റിലീസായി കുറച്ച് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ഓൺലൈനിൽ പുറത്തിറങ്ങിയിരുന്നു.

ALSO READ: #Home : ഹോം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു, പ്രധാന കഥപാത്രങ്ങളായി ഇന്ദ്രൻസും ശ്രീനാഥ് ഭാസിയും

കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ്   ഇന്ദ്രൻസും (Indrans) ശ്രീനാഥ് ഭാസിയും (Sreenath Bhasi) കേന്ദ്രകഥപാത്രളായി എത്തുന്ന ഹോം. ഫിലിപ്പ്സ് ആൻഡ് മങ്കിപ്പെൻ എന്ന സിനിമയുടെ സംവിധായകൻ റോജിൻ തോമസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫ്രൈ ഡെ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിച്ചരിക്കുന്നത്.

ALSO READ:  Home Movie Official Trailer- "ഇത് നീ വിശ്വസിച്ചില്ലെങ്കിൽ ഇനി പറയാൻ പോവുന്നത് നീ വിശ്വസിക്കത്തേയില്ല"

തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം നെസ്ലൻ കുരുതിക്ക് ശേഷം പ്രധാനമായ മറ്റൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കൂടാതെ മഞ്ജു പിള്ളയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലോക്ഡൗണും വർക്ക് ഫ്രം ഹോമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തിന്റെ ട്രൈലെർ ഏറെ ജനശ്രദ്ധ നേടിയിരുന്നു.

ALSO READ: Kuruthi Movie : റിലീസായി മണിക്കൂറുകൾക്കുള്ളിൽ പൃഥ്വിരാജ് ചിത്രം കുരുതിയുടെ വ്യാജപതിപ്പ് ഓൺലൈനിൽ

ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നെസ്ലൻ, എന്നിവർക്ക് പുറമെ KPAC ലളിത, ജോണി ആന്റണി, അജു വർഗീസ്, ശ്രീകാന്ത് മുരളി, മണിയൻ പിള്ള രാജു, അനൂപ് മേനോൻ, കൈനകരി തങ്കരാജ് എന്നിവരാണ് മറ്റ് കഥപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News