CID Ramachandran Retd SI: `സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐ` മെയ് പതിനേഴിന് പ്രദർശനത്തിനെത്തുന്നു
CID Ramachandran Retd SI Movie Release: പോലീസ് ഡിപ്പാർട്ട്മെൻ്റിനെ പ്രത്യേകിച്ച് ക്രൈം രംഗത്തെ ഏറെ ഇഷ്ടപ്പെടുന്ന ഒരു മുൻ പോലീസ് ഉദ്യോഗസ്ഥൻ്റെ കഥയാണ് നർമവും ഉദ്വേഗവും നിലനിർത്തി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ' എന്ന ചിത്രത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം എ.ഡി.1877 പിക്ച്ചേഴ്സിൻ്റെ ബാനറിൽ ഷിജു മിസ്പാ, സനൂപ് സത്യൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. മെയ് പതിനേഴിന് ചിത്രം പ്രദർശനത്തിനെത്തും.
പോലീസ് ഡിപ്പാർട്ട്മെൻ്റിനെ പ്രത്യേകിച്ച് ക്രൈം രംഗത്തെ ഏറെ ഇഷ്ടപ്പെടുന്ന ഒരു മുൻ പോലീസ് ഉദ്യോഗസ്ഥൻ്റെ കഥയാണ് നർമവും ഉദ്വേഗവും നിലനിർത്തി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. 33 വർഷം പോലീസ് ഡിപ്പാർട്ട്മെൻ്റിലെ ക്രൈം വിഭാഗത്തിൽ സേവനം അനുഷ്ഠിച്ചിതിന് ശേഷം വിരമിച്ചതാണ് എസ്.ഐ. രാമചന്ദ്രൻ.
ALSO READ: അടുത്ത ഹിറ്റ് റെഡി; ഡബ്സിയുടെ ആലാപനത്തിൽ 'മന്ദാകിനി'യിലെ 'വട്ടെപ്പം', ഏറ്റെടുത്ത് പ്രേക്ഷകർ
ക്രിമിനൽ കേസുകൾ തെളിയിക്കുന്നതിൽ ഏറെ സമർത്ഥനായ രാമചന്ദ്രൻ്റെ സഹായം ഇപ്പോഴും ഡിപ്പാർട്ട്മെൻ്റ് തേടുന്നുണ്ട്. ഡിപ്പാർട്ട്മെൻ്റിനോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് രാമചന്ദ്രൻ സ്വന്തമായി ഒരു അന്വേഷണ ഏജൻസി ആരംഭിക്കുകയും അതിലൂടെ ഉരിത്തിരിയുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ബൈജു സന്തോഷ്, പ്രേംകുമാർ, സുധീർ കരമന, ശ്രീകാന്ത് മുരളി, അസീസ് നെടുമങ്ങാട്, ബാലാജി ശർമ, ആനന്ദ് മന്മഥൻ, തുഷാര പിള്ള, ഉണ്ണിരാജാ, പൗളി വത്സൻ, ഗീതി സംഗീത, ബാദ്ഷാ റിയാൻ, അരുൺ പുനലൂർ, കല്യാൺഖാനാ, എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
തിരക്കഥ- സനൂപ് സത്യൻ, അനീഷ്. വി. ശിവദാസ്. ഗാനങ്ങൾ- ദീപക് ചന്ദ്രൻ. സംഗീതം- അനു. ബി. ഇവാൻ. ഛായാഗ്രഹണം- ജോ ക്രിസ്റ്റോ സേവ്യർ. എഡിറ്റിംഗ്- ലിജോ പോൾ. കലാസംവിധാനം- മനോജ് മാവേലിക്കര. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ഉണ്ണി.സി, പ്രൊജക്ട് ഡിസൈനർ- സുധൻരാജ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സജി കുണ്ടറ. പ്രൊഡക്ഷൻ കൺട്രോളർ- സുനിൽ പേട്ട, വാഴൂർ ജോസ്. ഫോട്ടോ- വിദ്യാസാഗർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.