Jomon T John- Ansu Elas Varghese Wedding : പ്രമുഖ ഛായഗ്രാഹകനും സിനിമ നിർമാതാവുമായ ജോമോൻ ടി ജോൺ വീണ്ടും വിവാഹിതനായി. സിനിമ നിർമാതാവും എഞ്ചിനീയറും ഗവേഷകയുമായ അൻസു എൽസ് വർഗീസ് ആണ് വധു. ജോമോന്റെ ഉടസ്ഥതയിലുള്ള പ്ലാൻ ജെ സ്റ്റുഡിയോസ് എന്ന സിനിമ നിർമാണ കമ്പനിയുടെ സഹസ്ഥാപകയാണ് വധുവായി എൽസ. വിവാഹ ചിത്രങ്ങൾ ജോമോൻ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

"മൈ ഹോപ് ആൻഡ് ഹോം" എന്ന കുറിപ്പ് രേഖപ്പെടുത്തികൊണ്ടാണ് ജോമോൻ തന്റെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ബീച്ചിൽ ഒരുക്കിയ പ്രത്യേക വിവാഹ വേദിയിലായിരുന്നു ഇരുവരുടെയും കല്യാണം. നവദമ്പതികൾക്ക് ആശംസകളുമായി സിനിമ ലോകത്തെ നിരവധി പേർ എത്തുകയും ചെയ്തു. ബോളിവുഡ് താരം റൺവീർ സിങ്, തെന്നിന്ത്യൻ നടി കൃതി ഷെട്ടി, സംവിധായകരായ ബേസിൽ ജോസഫ്, തരുൺ മൂർത്തി, ജിസ് ജോയി, ഗായിക അഭയഹിരൺമയി, നടി കൃഷ്ണപ്രഭ, നൂറിൻ, മേതിൽ ദേവിക തുടങ്ങിയവരാണ്  നവദമ്പതികൾക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്.


ALSO READ : ബോഡി ഷെയ്മിങ് എന്ന് പറയുന്ന സംഭവമില്ലെന്ന് ബിനു അടിമാലി; ആ തമാശകളിൽ വിഷമിക്കുന്ന ഒരു സമൂഹമുണ്ടെന്ന് ഓർമ്മിപ്പിച്ച് മഞ്ജു പത്രോസ്



തണ്ണീർമത്തൻ ദിനങ്ങൾ, വിശുദ്ധ മെജോ എന്നീ സിനികൾ ജോമോന്റോയും എൽസയുടെ ഉടമസ്ഥതയിലുള്ള പ്ലാൻ ജെ സ്റ്റുഡിയോസിന്റെ സഹബാനറിലാണ് ഒരുക്കിട്ടുള്ളത്. നർത്തകി മേതിൽ ദേവിക ആദ്യമായി അഭിനയിക്കുന്ന കഥ ഇന്നുവരെ എന്ന സിനിമയുടെ സഹനിർമാതാവും ജോമോനാണ്. ജോമോൻ തന്നെ ചിത്രത്തിന്റെ ഛായഗ്രാഹകൻ. മേപ്പടിയാൻ സിനിമയുടെ സംവിധായകൻ വിഷ്ണു മോഹനാണ് ചിത്രം ഒരുക്കുന്നത്.



നടി ആൻ അഗസ്റ്റിനായിരുന്നു ജോമോന്റെ ആദ്യ ഭാര്യ. 2014ൽ ആയിരുന്നു ജോമോനും ആനും തമ്മിൽ വിവാഹിതരാകുന്നത്. പിന്നീട് 2021ൽ ഇരുവരും തമ്മിൽ വേർപിരിയുകയും ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.