ബോഡി ഷെയ്മിങ് എന്ന് പറയുന്ന സംഭവമില്ലെന്ന് ബിനു അടിമാലി; ആ തമാശകളിൽ വിഷമിക്കുന്ന ഒരു സമൂഹമുണ്ടെന്ന് ഓർമ്മിപ്പിച്ച് മഞ്ജു പത്രോസ്

Manju Pathrose On Binu Adimali Body Shaming Comedy : പാളയം പിസി എന്ന സിനിമയുടെ വാർത്തസമ്മേളനത്തിലാണ് മഞ്ജു പത്രോസ് ബിനു അടിമാലിയുടെ ബോഡി ഷെയ്മിങ് തമാശകളെ ലഘൂകരിക്കുന്ന പ്രസ്നാവനങ്ങകളെ തിരുത്തിയത്

Written by - Zee Malayalam News Desk | Last Updated : Dec 23, 2023, 04:50 PM IST
  • പാളയം പിസി എന്ന സിനിമയുടെ വാർത്തസമ്മേളനത്തിലാണ് മഞ്ജു പ്രതികരിച്ചത്
  • താൻ തമാശമാണ് മാത്രമാണ് ഉദ്ദേശിക്കുന്നത്
  • ബോഡി ഷെയ്മിങ് എന്ന സംഭവമില്ലെന്ന് ബിനു അടിമാലി
  • ആ തമാശ കൊണ്ട് വേദിനിക്കുന്ന ഒരു വിഭാഗം ഉണ്ടെന്ന് മഞ്ജു
ബോഡി ഷെയ്മിങ് എന്ന് പറയുന്ന സംഭവമില്ലെന്ന് ബിനു അടിമാലി; ആ തമാശകളിൽ വിഷമിക്കുന്ന ഒരു സമൂഹമുണ്ടെന്ന് ഓർമ്മിപ്പിച്ച് മഞ്ജു പത്രോസ്

Manju Pathrose On Binu Adimali Comedies : ടെലിവിഷൻ, സ്റ്റേജ് പരിപാടിക്കിടിയിലുള്ള ബോഡ് ഷെയ്മിങ് തമാശകളെ ലഘൂകരിച്ച പ്രസ്താവന നടത്തിയ നടൻ ബിനു അടിമാലിയെ അതെ വേദിയിൽ ഇരുത്തി തിരുത്തി നടി മഞ്ജു പത്രോസ്. ഇത്തരത്തിലുള്ള തമാശകളിൽ വേദിനിക്കുന്ന ഒരു സമൂഹം ഇവിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബിനു അടിമാലിയെ മഞ്ജു പത്രോസ് തിരുത്തിയത്. പാളയം പിസി എന്ന രാഹുൽ മാധവും ജാഫർ ഇടുക്കിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാർത്തസമ്മേളനത്തിലാണ് മഞ്ജു പത്രോസ് സ്റ്റാർ മാജിക്ക് ഫെയിം താരത്തിന്റെ വാക്കുകൾക്കെതിരെ പ്രതികരിച്ചത്.

ഒരു കലാകാരനും കിട്ടാത്ത അത്രയ്ക്കും ട്രോൾ താൻ ഏറ്റു വാങ്ങിട്ടുണ്ട്. തന്നെ പോലെയുള്ള ഭൂരിപക്ഷം കലാകാരന്മാരും ഒന്നുമില്ലായ്മയിൽ നിന്നുമാണ് എത്തിട്ടുള്ളത്. തങ്ങൾ എന്തെങ്കിലും തമാശ പറയുന്നുണ്ടെങ്കിൽ അത് പ്രേക്ഷകരെ ചിരിപ്പിക്കാൻ വേണ്ടി മാത്രമാണ്. ഒരുപാട് ദുഃഖങ്ങൾ ഉള്ളിൽ ഒതുക്കിയാണ് ഓരോ പരിപാടിയും തങ്ങൾ ചെയ്യുന്നത്. പ്രേക്ഷകർക്ക് സന്തോഷം ലഭിക്കട്ടെ എന്ന കാര്യം ഓർത്താണ് ഓരോ തമാശയും  ചെയ്യുന്നത്. അതിൽ ബോഡി ഷെയ്മിങോ ഒരാളെ വ്യക്തിപരമായി ദ്രോഹിക്കുകയോ ഒന്നുമല്ല ഉദ്ദേശിക്കുന്നത്. പണ്ടത്തെ സിനിമകളിൽ ബോഡി ഷെയ്മിങ് എന്ന സംഭവമില്ലായിരുന്നു. ഈ തമാശകൾ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും പറയാറുണ്ട് തങ്ങൾക്ക് ഇടയിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ബിനു അടിമാലി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ALSO READ : Malaikottai Vaaliban: 'മലൈക്കോട്ടൈ വാലിബനെ' കാത്ത് ആരാധകർ; പുത്തൻ അപ്ഡേറ്റ് എത്തി

ഈ വാക്കുകൾക്കെതിരെയാണ് മഞ്ജു പത്രോസ് അതേ വേദിയിൽ വെച്ച് തന്നെ ബിനു അടിമാലിയെ തിരുത്തിയത്. താനും പല സോഷ്യൽ മീഡിയ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്, എന്നാൽ ഇത്തരത്തിലുള്ള തമാശകൾ പറയുമ്പോൾ അത് കേട്ട് വേദിനിക്കുന്ന ഒരു വിഭാഗം ഉണ്ട്. അവരെ ആ തമാശകൾ വേദിനിപ്പിക്കും എങ്കിൽ ആ തമാശ പറയാതിരിക്കുന്നതാണ് മാന്യതയെന്നാണ് മഞ്ജു പ്രതികരിച്ചത്. 

മഞ്ജു പത്രോസിന്റെ വാക്കുകൾ ഇങ്ങനെ

"ഇതൊരു ചർച്ചയാക്കാൻ എനിക്ക് ഒട്ടും താൽപര്യമില്ല, ഇതൊരു ചർച്ചയാകാൻ വേണ്ടിയല്ല പറയുന്നത്. ഈ ഒരു സദ്ദസ്സിൽ ഇരിക്കുമ്പോൾ ബിനു ചേട്ടൻ പറഞ്ഞപ്പോൾ അത് പറഞ്ഞില്ലെങ്കിൽ എനിക്ക് അതൊരു മനസ്സാക്ഷി കുത്താകുമെന്നുള്ളത് കൊണ്ട് മാത്രമാണ് സംസാരിക്കുന്നത്. ബിനു ചേട്ടൻ പറഞ്ഞു ഇതൊരു തമാശയാണ് ഒരുപാട് കലാകാരന്മാർ ജീവിക്കാൻ ബുദ്ധിമുട്ടുകയാണെന്ന്, എന്നാൽ അതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാളാണ് ഞാൻ. എനിക്ക് ഓർമവെച്ച നാൾമുതൽ എന്റെ നിറത്തെയും ശരീര വണ്ണത്തെയും തമാശയാക്കി പറഞ്ഞവരുണ്ട്. അന്ന് അതൊന്നും ആസ്വദിക്കാൻ എനിക്ക് സാധിച്ചിട്ടില്ല. അത് കേട്ട് എന്റെ ചുറ്റുമുള്ളവരും ഞാനും ചിരിക്കുമ്പോഴും എന്റെ ഉള്ളിൽ എനിക്ക് ചിരിക്കാൻ പറ്റിട്ടില്ല. കാരണം ഈ തമാശകൾ എന്നിൽ എനിക്ക് കുറവുണ്ടെന്ന് കുട്ടിക്കാലം മുതൽ കുത്തിവെക്കുകയായിരുന്നു. 

ഇങ്ങനെ കുത്തിവെക്കുന്നത് എനിക്ക് മാത്രമല്ല ബിനു ചേട്ടനുമുണ്ടായി കാണും. ഞാൻ ഈ തമാശകൾ കേട്ട് വേദിനിച്ചിട്ടുണ്ടെങ്കിൽ എന്നെ പോലെയുള്ള ഒരു സമൂഹം ഇവിടെയുണ്ട്. എത്രപേര് എനിക്കത് കുഴപ്പമില്ലെന്ന് പറയുമ്പോഴും വേദനിക്കാറുണ്ട്. പല്ല് പൊങ്ങിയ ഒരാളെ കുറിച്ചുള്ള തമാശയിൽ അവന്റെ ഫോട്ടോ ഫ്രെയിം ചെയ്യാൻ പറ്റില്ല ചില്ല് പൊട്ടി പോകുമെന്ന് പറയുമ്പോൾ കേൾക്കുന്നയാൾ ഒരുപക്ഷേ ചിരിച്ച് പോകും, പക്ഷെ യഥാർഥത്തിൽ അയാൾ ചിരിക്കുകയാണോ എന്നെനിക്കറിയില്ല. അത്രയും കോമഡി പറയുമ്പോൾ ഇത്തരത്തിലുള്ള സഹജീവികളെയും കൂടി പരിഗണിക്കണം. ഇങ്ങനെയുള്ള തമാശകൾ കൊണ്ട് വേദനിക്കുന്ന പത്ത് പേരെങ്കിലും ഉണ്ടാകും. എന്റെ മകൻ കറുത്തിട്ടുള്ളതാണ്. എന്റെ പേടി അവൻ ഞാൻ നേരിട്ടത് പോലെയെല്ലാം നേരിടേണ്ടി വരുമോ എന്നാണ്. ഇത്രയും അപകടം പിടിച്ച സമൂഹത്തിലേക്കാണോ അവൻ പോകുന്നതെന്ന ആവലാതി എനിക്കുണ്ട്. ഇനിയുള്ള തലമുറ നിറത്തിന്റെയും ശരീരത്തിന്റെ പേരിൽ തമാശകൾ പറയാതിരിക്കാനാകട്ടെയെന്നാണ് എനിക്ക് പറയാനുള്ളത്. അങ്ങനെയുള്ള തമാശകൾ പറയാതിരിക്കുന്നതാണ് അവരോടെ കാണിക്കുന്ന മാന്യത. ഞാൻ ഇത്തരത്തിലുള്ള തമാശകളുടെ രക്തിസാക്ഷിയും കൂടിയാണ്".

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News