Nivin Pauly: നിവിൻ പോളിക്കെതിരെ തെളിവില്ല; പീഡന പരാതിയിൽ താരത്തിന് ക്ലീൻ ചിറ്റ്
കുറ്റകൃത്യത്തിൽ താരത്തിന് പങ്കില്ലെന്ന് കണ്ടെത്തിയ പോലീസ് നിവിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയാണെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിച്ചു.
ബലാംത്സഗ കേസിൽ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്. കുറ്റകൃത്യത്തിൽ താരത്തിന് പങ്കില്ലെന്ന് കണ്ടെത്തിയ കോതമംഗലം ഊന്നുകൽ പോലീസ് നിവിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയാണെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിച്ചു. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണു റിപ്പോർട്ട് സമര്‍പ്പിച്ചത്.
അതിജീവിത നൽകിയ മൊഴിയിൽ കൃത്യം നടന്നു എന്ന് ആരോപിക്കുന്ന ദിവസങ്ങളിലോ സമയത്തോ കൃത്യസ്ഥലത്തും സമയത്തും നിവിൻ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ട് താരം ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ലെന്നും പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എറണാകുളം റൂറൽ ഡിവൈഎസ്പി ടി.എം.വർഗീസാണ് റിപ്പാർട്ട് നൽകിയത്.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് നിവിനെതിരായ പരാതി. കേസിൽ ആറാം പ്രതിയായിരുന്നു നിവിൻ. കോട്ടയം സ്വദേശിയായ ശ്രേയ, സിനിമാ നിർമാതാവ് എ.കെ സുനിൽ, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് മറ്റ് പ്രതികൾ.
2023 ഡിസംബർ 14,15 തീയതികളിൽ ദുബായിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാൽ നിവിന്‍ പോളിയ്ക്ക് എതിരായ പരാതിയില്‍ പറഞ്ഞിരിക്കുന്ന ദിവസം അദ്ദേഹം തന്റെ കൂടെ ഉണ്ടായിരുന്നുവെന്ന് തെളിവ് സഹിതം വിനീത് ശ്രീനിവാസൻ വ്യക്തമാക്കിയിരുന്നു. ബലാത്സംഗം നടന്നുവെന്നു പറയുന്ന ദിവസം കൊച്ചിയിലെ ഷൂട്ടിംങ് സെറ്റിൽ നിവിനോടൊപ്പം നിൽക്കുന്ന ചിത്രം നടി പാർവതിയും പങ്കുവെച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.