ടിവി, സ്റ്റേജ് ഷോയിലൂടെ എല്ലാവർക്കും പ്രിയങ്കരനായി മാറിയ താരമാണ് ഉല്ലാസ് പന്തളം. കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ ടെലിവിഷൻ പരിപാടികളിൽ സജീവമായിരുന്ന ഉല്ലാസിനെ ആകെ തകർത്ത വാർത്തയാണ് ഭാര്യ ആശയുടെ മരണം. മലയാളികളെ ഒന്നടങ്കം ചിരിപ്പിച്ച കോമഡി താരം തന്റെ ദുരന്തപൂർണമായ ദിനങ്ങളിലൂടെയാണ് കടന്നുപോയത്. എന്നാൽ അതെല്ലാം തരണം ചെയ്ത തിരിച്ചുവരവിന്റെ പാതിയിലാണ് ഉല്ലാസ് പന്തളം. തന്റെ മക്കൾക്കു വേണ്ടിയാണ് കോമഡയിലേക്ക് തിരികെ വന്നിരിക്കുന്നതെന്ന് ഉല്ലാസ് ഒരു യുട്യുബ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

വിഷമിച്ചിരിക്കുമ്പോഴും കോമഡി വേഷങ്ങൾ ചെയ്യുന്നത് തന്റെ സാഹചര്യം അങ്ങനെയായതുകൊണ്ടാണ്. ജോലി ചെയ്യാതെ ജീവിക്കാൻ സാധിക്കില്ലല്ലോ. തന്റെ സാഹചര്യം അതായി പോയി. ഇതെല്ലാം നിർത്തി വീട്ടിൽ നിൽക്കാൻ സാധിക്കാത്തവർ ജോലി പോയാലെ പറ്റൂ. കൂടാതെ തനിക്കിപ്പോൾ മക്കളുണ്ട് അവരെ വളർത്തണം. അതുകൊണ്ട് ജോലിക്ക് പോകണം. ഇല്ലെങ്കിൽ എല്ലാം നഷ്ടപ്പെടും ബിഹൈൻഡ് ദി വുഡ്സിന് നൽകിയ അഭിമുഖത്തിൽ ഉല്ലാസ് വിശദീകരിച്ചു.


ALSO READ : Sushmita Sen : സുസ്മിത സെന്നിന് ഹൃദയാഘാതം; ആൻജിയോപ്ലാസ്റ്റിക്ക് വിധേയയാക്കി


അതേസമയം സുഹൃത്തുക്കളുടെ ഭാഗത്ത് നിന്നും വലിയ പിന്തുണ ലഭിച്ചുയെന്നും പരിപാടികൾ സജീവമാകണമെന്നും അവർ തന്നെ പരിപാടികൾക്കായി ക്ഷെണിച്ചിട്ടുണ്ടെന്നും ഉല്ലാസ് തന്റെ അഭിമുഖത്തിൽ പറഞ്ഞു. ഫ്ളവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക്ക് ഷോയിലെ അണിയറ പ്രവർത്തകർ ആദ്യ വിളിച്ചപ്പോൾ അത് വേണ്ടെന്ന് വെച്ചു. പിന്നീട് ഷോയുടെ ഡയറക്ടർ വരെ വിളിച്ച് സംസാരിച്ചപ്പോൾ അടുത്ത ഷെഡ്യുൾ മുതൽ താൻ പോയി തുടങ്ങിയെന്ന്  ഉല്ലാസ് അറിയിച്ചു. 


ഡിസംബർ 20നാണ് ഉല്ലാസിന്റെ ഭാര്യ ആശ മരിക്കുന്നത്. അന്ന് പുലർച്ചെ ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൂഴിക്കാട്ടെ വീട്ടിലാണ് ആശയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ മുകളിലിത്തെ നിലയിലായിരുന്നു ആശ മൃതദേഹം കണ്ടെത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.