ആലുവ: ചലച്ചിത്ര-ഹാസ്യ താരം ടിനി ടോമിനെതിരെ ബിജെപി നേതാവിന്‍റെ പരാതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ താരം ആഹ്വാനം ചെയ്തെന്നാണ് പരാതി.  


COMMERCIAL BREAK
SCROLL TO CONTINUE READING

ബി​ജെ​പി ഒ​ബി​സി മോ​ര്‍​ച്ച സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബാ​ബു ക​രി​യാടാണ് ടിനിയ്ക്കെതിരെ പ​രാ​തി ന​ല്‍​കിയിരിക്കുന്നത്.


ടിനി ടോമിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. കേരളത്തിന് പുറത്തും വിവിധ സംസ്ഥാനങ്ങളിൽ കേസ് കൊടുക്കുമെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്.


പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ടിനി ടോം ഒരു ചിത്രം പങ്കുവച്ചിരുന്നു. പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറേ ആളുകൾ ആക്രമിച്ച് കൊന്ന കഥയായിരുന്നു കുറിപ്പിൽ പറഞ്ഞിരുന്നത്. 


എന്നാല്‍, പ്രധാനമന്ത്രിക്കോ പ്രസ്ഥാനത്തിനോ എതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും തന്‍റെ പോസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും പിന്നീട് ഫേസ്ബുക്ക് ലൈവിൽ ടിനി ടോം പറഞ്ഞിരുന്നു. പോസ്റ്റിനെതിരെ സൈബര്‍ ആക്രമണമുണ്ടായതോടെ ആ ചിത്രം നീക്കം ചെയ്തിരുന്നു.