കടുവ എന്ന ചിത്രത്തിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിലെ സംഭാഷണരംഗം ഉടൻ പരിഷ്കരികുമെന്ന് തിരക്കഥാകൃത്ത് ജിനു ജേക്കബ്. ചിത്രത്തിലെ രംഗം വിവാദമായതിന് പിന്നാലെ ചിത്രത്തിന്‍റെ സംവിധായകൻ ഷാജി കൈലാസും നായകൻ പൃഥ്വിരാജും സാമൂഹ്യമാധ്യമങ്ങൾ വഴി ഖേദം പ്രകടിപ്പിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സംഭാഷണം മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണമെന്നായിരുന്നു ഷാജി കൈലാസ് ഫെയ്സ്ബുക്കിൽ കുറിച്ചത്. പൃഥ്വിരാജ് ഈ കുറിപ്പ് ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ചിത്രത്തിലെ നായകനും വില്ലനും തമ്മിലെ സംഭാഷണത്തിനിടയിൽ പൃഥ്വിരാജ് വിവേക് ഒബ്രോയിയോട് പറയുന്ന സംഭാഷണമാണ് വിവാദമായത്.


ALSO READ : "ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്" ; കടുവയിലെ വിവാദ ഡയലോഗ്; ക്ഷമാപണവുമായി ഷാജി കൈലാസ്


ഈ രംഗത്തിൽ ഭിന്നശേഷിക്കാരായ വിവേക് ഒബ്രോയിയുടെ മകന്‍റെ അവസ്ഥയ്ക്ക് കാരണം അയാളുടെ മോശം പ്രവർത്തികളാണ് എന്ന തരത്തിലായിരുന്നു പൃഥ്വിരാജ് സംസാരിച്ചത്. ചിത്രത്തിൽ നായകനും വില്ലനും തമ്മിലെ പ്രശ്നങ്ങൾക്ക് തുടക്കം എന്ന രീതിയിൽ കാണിച്ചിരിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു രംഗമാണ് ഇത്.


ഒഴിവാക്കാൻ സാധിക്കാത്തതുകൊണ്ട് തന്നെ ഈ രംഗത്തിൽ പൃഥ്വിരാജ് പറയുന്ന സംഭാഷണം മറ്റൊരു തരത്തിൽ വീണ്ടും ഡബ്ബ് ചെയ്ത് നൽകുമെന്ന് തിരക്കഥാകൃത്ത് ജിനു എബ്രഹാം പറഞ്ഞു. വരും ദിവസങ്ങളിൽ ഈ പുതിയ രംഗമായിരിക്കും ചിത്രത്തിൽ പ്രദർശിപ്പിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. 


ചിത്രത്തിലെ രംഗം വ്യാപക വിമർശനത്തിനിടയാക്കിയതോടെ സംസ്ഥാന ഭിന്നശേഷി കമ്മീഷൻ ചിത്രത്തിന്‍റെ നിർമ്മാതാക്കളായ പൃഥ്വിരാജ് പ്രൊഡക്ഷൻസിനും സംവിധായകൻ ഷാജി കൈലാസിനും നോട്ടീസയച്ചിരുന്നു. മുൻപ് മലയാള സിനിമയിലെ മുഴുവൻ താരങ്ങളും അണിനിരന്ന ട്വന്‍റി ട്വന്‍റി എന്ന ചിത്രത്തിൽ ദിലീപിന്‍റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗിനെതിരെയും സമാനമായ രീതിയിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.


ALSO READ : Kaduva Movie: പോസ്റ്റുകൾ വന്നപ്പോഴാണ് തെറ്റിന്റെ വലിപ്പം തിരിച്ചറിയുന്നത്.നല്ല കുറ്റബോധമുണ്ട്-ലിസ്റ്റിൻ സ്റ്റീഫൻ


തുടർന്ന് ഈ രംഗം ചിത്രത്തിൽ നിന്ന് ഒഴിവാക്കിയെങ്കിലും ഇതിൽ ഖേദം പ്രകടിപ്പിക്കാൻ ചിത്രത്തിന്‍റെ നിർമ്മാതാവ് കൂടിയായ ദിലീപ് തയ്യാറായിരുന്നില്ല. അതേ സമയം കടുവ എന്ന ചിത്രം മികച്ച കളക്ഷനോടുകൂടി ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. ചിത്രം നാല് ദിവസം കൊണ്ട് 25 കോടി രൂപ കളക്ഷൻ നേടി. മലയാള സിനിമകൾ തീയറ്ററിൽ തുടർച്ചയായി പരാജയം നേരിട്ടുകൊണ്ടിരുന്നതിന് ഒരു അന്ത്യം വരുത്തുന്നതാണ് പൃഥ്വിരാജ് ചിത്രത്തിന്‍റെ പ്രകടനം. ചിത്രം ഒരേ സമയം കുടുംബ പ്രേക്ഷകരെയും യുവാക്കളെയും തീയറ്ററിലേക്ക് ആകർഷിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.