കണ്ണൂർ: ഇ-ബുൾ ജെറ്റ് വ്ളോഗർമാർക്ക് കോടതി ജാമ്യം അനുവദിച്ചു. മോട്ടോർ വാഹന വകുപ്പിലെ പൊതുമുതൽ നശിപ്പിച്ചതടക്കം കാണിച്ച് 3500 രൂപ ഇവർ കെട്ടിവെക്കണം. ഇന്നലെയാണ് യൂടൂബ് വ്ളോഗർമാരായ ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ ദിവസമാണ് ടാക്സടച്ചില്ലെന്ന പേരിൽ ഇവരുടെ വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇവർ ആർ.ടി ഒാഫീസിലെത്തി വിവരം അന്വേഷിക്കുകയും തുടർന്നുണ്ടായ തർക്കത്തിൽ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പോലീസിൽ അറിയിക്കുകയുമായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ഇവർക്ക് ജാമ്യം കിട്ടിയെങ്കിലും 42000 ത്തോളം രൂപ പിഴ അടച്ചാൽ മാത്രമെ ഇവരുടെ വാഹനം വിട്ടു കൊടുക്കാൻ സാധ്യതയുള്ളു. ഇതിന് ഇനി എന്തൊക്കെ നിർദ്ദേശങ്ങളായിരിക്കുമെന്നതിൽ വ്യക്തതയില്ല. ഫോഴ്സിൻറെ ട്രാവലർ കാരവാൻ മാതൃകയിലക്കിയത് കുറച്ചു നാളുകൾക്ക് മുൻപാണ് ഇതിൽ ഇവർക്ക് ലക്ഷങ്ങൾ ചിലവ് വന്നിരുന്നതായും ഇവർ വീഡിയോ ചെയ്തിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.