രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് കൂലി. സിനിമയുടെ ചിത്രീകരണം നാളെ, ജൂലൈ 5ന് തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് ഷൂട്ട് നടക്കുക. രജനികാന്ത് സെറ്റിൽ ജോയിൻ ചെയ്യുമെന്നാണ് വിവരം. 40 ദിവസത്തെ ഷൂട്ടാകും ഇവിടെ നടക്കുക. ലോകേഷ് ഒരുക്കുന്ന ചിത്രത്തിൽ മലയാളത്തിന്റെ ദിലീപും അഭിനയിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചിത്രത്തിൽ ദിലീപ് ഒരു പ്രധാന വേഷം ചെയ്യുമെന്നണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ സത്യരാജും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയുടെ സം​ഗീത സംവിധായകൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ചിത്രത്തിലെ മറ്റ് ചില അഭിനേതാക്കൾക്ക് ടിജെ ജ്ഞാനവേൽ ഒരുക്കുന്ന വേട്ടയന്റെ ഷൂട്ട് ബാക്കിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ രജനികാന്തിന്റെ ഷെഡ്യൂൾ പൂർത്തിയായെന്നും ചിത്രത്തിന് വേണ്ടി ഉടൻ തന്നെ താരം ഡബ്ബിങ് തുടങ്ങുമെന്നുമാണ് റിപ്പോർട്ട്. സിനിമയുടെ റിലീസ് എപ്പോഴായിരിക്കുമെന്ന് വ്യക്തമല്ല. ഒക്ടോബറിലോ ദീപാവലി റിലീസായോ ചിത്രം എത്തിയേക്കും. 


Also Read: Nagendrans Honeymoons: 'നാഗേന്ദ്രൻസ് ഹണിമൂൺസ്' വരുന്നു ഡിസ്നി ഹോട്ട്സ്റ്റാറിൽ; പുതിയ പോസ്റ്ററെത്തി


 


കൂലിയുടെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. പക്കാ മാസ് ആക്ഷൻ ചിത്രമായിരിക്കും കൂലി എന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്. സ്വർണക്കടത്താണ് സിനിമയുടെ പ്രമേയം. തമിഴ്നാട്ടിലെ ഒരു തുറമുഖം വഴി അധോലോക സംഘം നടത്തുന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് കഥ. സൺപിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരൻ ആണ് ചിത്രം നിർമിക്കുന്നത്. തലൈവരുടെ കരിയറിലെ 171-ാമത് ചിത്രമാണിത്. മലയാളി ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് ക്യാമറ. എഡിറ്റിങ് ഫിലോമിന്‍ രാജ്. ആക്‌ഷൻ അൻപറിവ്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.