സിനിമാ കൊട്ടകകള്‍ അടഞ്ഞിട്ട് നാല് മാസം!
കോവിഡ് പ്രതിസന്ധിയിലാക്കിയതില്‍ ഏറ്റവും പ്രധാനപെട്ട മേഖലയാണ് തിയറ്റര്‍ മേഖല,
കോവിഡ് പ്രതിസന്ധിയിലാക്കിയതില്‍ ഏറ്റവും പ്രധാനപെട്ട മേഖലയാണ് തിയറ്റര്‍ മേഖല,
പല തിയറ്ററുകളും കോവിഡ് അവസാനിച്ചാലും അതിജീവിക്കുമോ എന്ന ആശങ്കയിലാണ്,
കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി സാമൂഹിക അകലം പാലിക്കുക എന്നത് ഉറപ്പ് വരുത്തുന്നതിന്
തിയറ്ററുകള്‍ മാളുകള്‍ എന്നിവയൊക്കെ അടയ്ക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
അതേസമയം അതിജീവനത്തിനായി പോരാടുന്ന തിയറ്ററുകള്‍ക്ക് ഇത് അപ്രതീക്ഷിത തിരിച്ചടിയാവുകയായിരുന്നു.
എന്നാല്‍ ഇനി കൊറോണ അവസാനിച്ചാലും ഇതില്‍ എത്ര തിയറ്ററുകള്‍ വീണ്ടും തുറക്കും എന്നത് കാത്തിരുന്ന്
കാണേണ്ടതാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സീറ്റുകളുടെ തയ്യാറാക്കല്‍ അടക്കമുള്ള കാര്യങ്ങള്‍
വലിയ വെല്ലുവിളിയാണ്. സമാനതകള്‍ ഇല്ലാത്ത പ്രതിസന്ധിയിലാണ് തിയറ്റര്‍ മേഖല,
വെള്ളിത്തിരയിലെ സിനിമയായിരുന്നു അവരുടെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയത്.
എന്നാലിപ്പോള്‍ ഈ പ്രതിസന്ധി എങ്ങനെ അതിജീവിക്കുമെന്നും ഇവര്‍ക്ക് അറിയില്ല,
സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുള്ള സഹായവും ഇവര്‍ പ്രതീക്ഷിക്കുന്നു,നികുതിയിളവ്,വൈദ്യുതി ചാര്‍ജില്‍ ഇളവ്
അങ്ങനെ അതിജീവനത്തിന് സര്‍ക്കാര്‍ സഹായവും ഉണ്ടാകണം എന്ന് തീയറ്റര്‍ ഉടമകള്‍ പറയുന്നു.
അതേസമയം വന്‍കിട തിയറ്ററുകള്‍ പിടിച്ച് നിന്നാല്‍ തന്നെ രണ്ടാം നിര തിയറ്ററുകള്‍ അതിജീവിക്കുക എന്നത്
വളരെ വലിയ ബുദ്ധിമുട്ടാകും, 30 ശതമാനം കാണികളെ അനുവദിച്ച് കൊണ്ട് തിയറ്റര്‍ തുറക്കാന്‍ തീരുമാനിച്ചാല്‍
തന്നെ നിലവിലെ സാഹചര്യത്തില്‍ അത് എത്രമാത്രം പ്രയോഗികമാകും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
Also Read:സുശാന്ത് സിംഗ് രാജ്പുതിന് മ്യൂസിക്കല്‍ ട്രിബ്യൂട്ടുമായി എ ആര്‍ റഹ്മാന്‍...
സാമൂഹിക അകലം എന്നത് തിയറ്റര്‍ മേഖലയെ സംബന്ധിച്ച് വളരെ വലിയ വെല്ലുവിളിയാണ് .
കാണികളുടെ എണ്ണം കുറയുന്നത് സാമ്പത്തികമായും വളരെ വലിയ ബാധ്യതയാകും തിയറ്റര്‍ ഉടമകള്‍ക്ക് നല്‍കുക.
എന്തായാലും തിയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോഴും ഇതുവരെയും തീരുമാനം
ഒന്നും ഉണ്ടായിട്ടില്ല,എല്ലാ വശങ്ങളും പരിഗണിച്ച് കൊണ്ട് ഒരു തീരുമാനത്തില്‍ എത്തുന്നതിനാണ്
സര്‍ക്കാരും ശ്രമിക്കുന്നത്,കോവിഡ് വ്യാപനത്തിന്‍റെ തോത് കുറയുകയോ നിയന്ത്രണ വിധേയമാവുകയോ
ചെയ്‌താല്‍ ഇക്കാര്യങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും.