Credit Score: ഇമോഷൻസ് ഫാക്ടറി ഗ്രൂപ്പിന്റെ ആദ്യ മലയാള ചിത്രം; `ക്രെഡിറ്റ് സ്കോർ` ചിത്രീകരണം പൂർത്തിയായി
ആധുനിക പണമിടപാടുകളുമായി ബന്ധപ്പെട്ട്, സാമ്പത്തികമായ നിരവധി പ്രശ്നങ്ങളിലേക്ക് വഴുതി വീഴുന്ന ഒരു യുവാവിൻ്റെ ജീവിതമാണ് ചിത്രത്തിന്റെ കഥ
കന്നഡത്തിലെ പ്രമുഖ ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ഇമോഷൻസ് ഫാക്ടറി ഗ്രൂപ്പിന്റെ (ഇ.എഫ്.ജി) ബാനറിൽ വിവേക് ശ്രീ കണ്ഠയ്യാ, ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് ക്രെഡിറ്റ് സ്കോർ. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. പ്രശസ്ത സംവിധായകനായ ദീപു കരുണാകരൻ്റെ നേതൃത്ത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. കെ.എം.ശശിധർ ആണ് തിരക്കഥ രചിച്ച് ചിത്രം സംവിധാനം ചെയ്യുന്നത്.
ആധുനിക പണമിടപാടുകളുമായി ബന്ധപ്പെട്ട്, സാമ്പത്തികമായ നിരവധി പ്രശ്നങ്ങളിലേക്ക് വഴുതി വീഴുന്ന ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാവികസനം. തികഞ്ഞ സറ്റയറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ശ്രീനാഥ് ഭാസി, സോഹൻ സീനുലാൽ, ചാന്ദ്നി എന്നിവരാണ്. ഇവർക്കു പുറമേ പ്രമുഖ മലയാളി താരങ്ങളും ഏതാനും കന്നഡ താരങ്ങളും അണിനിരക്കുന്നു.
Also Read: 1000 Babies: സൈക്കോളജിക്കൽ ത്രില്ലർ '1000 Babies' വരുന്നു; ഒക്ടബർ 18 മുതൽ സ്ട്രീമിങ്
സംഭാഷണം - അർജുൻ' ടി. സത്യൻ, ഛായാഗ്രഹണം: പ്രദീപ് നായർ, എഡിറ്റിംഗ് - സോബിൻ.കെ.സോമൻ, കലാസംവിധാനം. - ത്യാഗു തവനൂർ, മേക്കപ്പ് - പ്രദീപ് വിതുര, കോസ്റ്റും - ഡിസൈൻ - ബ്യൂസി ബേബി ജോൺ, ക്രിയേറ്റീവ് ഹെഡ് - ശരത് വിനായക്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ശ്രീരാജ് രാജശേഖരൻ. കോ - ഡയറക്ടർ - സാംജി. ആൻ്റണി, ലൈൻ പ്രൊഡ്യൂസർ - ദീപു കരുണാകരൻ. കോ- പ്രൊഡ്യൂസർ വിക്രംശങ്കർ, എക്സിക്യട്ടീവ് - പ്രൊഡ്യൂസർ - ഷാജി ഫ്രാൻസിസ്. പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - വിജയ്.ജി.എസ്. പ്രൊജക്റ്റ് ഡിസൈൻ - മുരുകൻ.എസ്. വാഴൂർ ജോസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.