ലണ്ടൻ: രണ്ടുതവണ ഓസ്‍കർ പുരസ്കാരംനേടിയ നടി മാഗി സ്‍മിത്ത് അന്തരിച്ചു. 89 വയസായിരുന്നു. ഹാരിപോട്ടർ (പ്രൊഫസർ മിനർവ മഗൊനഗോൾസ), ഡൗൺ ടൗൺ അബേ എന്നീ സിനിമകളിലൂടെ 21 -ാം നൂറ്റാണ്ടിലും ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച അഭിനേത്രിയാണ് മാഗി സ്‍മിത്ത്.  താരം നാടകങ്ങളിലൂടെയാണ് സിനിമയിലേക്കെത്തിയത്.

 


 

വനേസ റെഡ്ഗ്രേവ്, ജുഡി ഡെഞ്ച് തുടങ്ങിയവർക്കൊപ്പം ഒരുകാലത്തെ ഏറ്റവും മികച്ച ബ്രിട്ടീഷ് നടിയായാണ് സ്‍മിത്തിനെ അറിയപ്പെട്ടിരുന്നത്. ‘ദി പ്രൈം ഓഫ് മിസ് ജീൻ ബ്രോഡി’ (1969) എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കും ‘കാലിഫോർണിയ സ്യൂട്ടിലെ’ (1978) പ്രകടനത്തിന് മികച്ച സഹനടിക്കുമുള്ള ഓസ്‍കർ പുരസ്കാരത്തിന് അർഹയായിരുന്നു. 

 


 

ഒഥെല്ലോ, ട്രാവൽസ് വിത്ത് മൈ ആന്റ്, റൂം വിത്ത് എ വ്യൂ, ഗോഫോർഡ് പാർക്ക് എന്നീ സിനിമകളിലെ അഭിനയത്തിന് ഓസ്‍കർ നാമനിർദേശത്തിലും താരം ഇടംപിടിച്ചിട്ടുണ്ട്. 1967 ൽ നടൻ റോബട്ട് സ്റ്റീഫൻസിനെ വിവാഹം കഴിക്കുകയും 1975 ൽ വിവാഹ മോചിതയാകുകയും ചെയ്തു.  ഈ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്.

 


 

 

COMMERCIAL BREAK
SCROLL TO CONTINUE READING

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.