Dance Party Movie: മേക്കോവറിൽ ഞെട്ടിച്ച് പ്രയാഗ; `ഡാൻസ് പാർട്ടി` ക്യാരക്ടർ പോസ്റ്റർ
Dance party Charecter Poster: കൊച്ചിക്കാരിയായ റോഷ്‌നി എന്ന കഥാപാത്രത്തെയാണ് പ്രയാഗ അവതരിപ്പിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന 'ഡാൻസ് പാർട്ടി' എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി. പ്രയാഗ മാർട്ടിൻ അവതരിപ്പിക്കുന്ന തനി കൊച്ചിക്കാരിയായ റോഷ്‌നി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റീലീസായത്.
ശ്രദ്ധ ഗോകുൽ, പ്രയാഗ മാർട്ടിൻ, പ്രീതി രാജേന്ദ്രൻ എന്നിവർ നായികമാരാകുന്ന ഈ ചിത്രത്തിൽ ജൂഡ് ആന്റണി, സാജു നവോദയ, ഫുക്രു,ബിനു തൃക്കാക്കര,മെക്കാർട്ടിൻ,അഭിലാഷ് പട്ടാളം, നാരായണൻകുട്ടി,ലെന, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ,ബിന്ദു, ഫ്രെഡ്ഡി, അഡ്വ. വിജയകുമാർ, ഗോപാലകൃഷ്ണൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്,നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കുര്യൻ നിർവഹിക്കുന്നു. സന്തോഷ് വർമ്മ, നിഖിൽ എസ് മറ്റത്തിൽ, മല്ലു റാപ്പർ ഫെജോ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ്,ബിജിബാൽ, വി3കെ എന്നിവർ സം?ഗീതം പകരുന്നു.
എഡിറ്റിംങ്-വി സാജൻ, ആർട്ട്-സതീഷ് കൊല്ലം, മേക്കപ്പ്-റോണക്‌സ് സേവ്യർ,കോസ്റ്റുംസ്- അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - ഡാൻ ജോസ് , പ്രൊഡക്ഷൻ കൺട്രോളർ-സുനിൽ ജോസ്,മധു തമ്മനം, കോ ഡയറക്ടർ-പ്രകാശ് കെ മധു,പ്രൊജക്ട് കോർഡിനേറ്റർ -ഷഫീക്ക് കെ. കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ-മാത്യു ജെയിംസ്, സ്റ്റിൽസ്-നിദാദ് കെ എൻ,ശബ്ദലേഖനം-ഡാൻ,ഡിസൈൻസ് -കോളിൻസ് ലിയോഫിൽ. ഡിസംബർ ഒന്നിന് സെൻട്രൽ പിക്‌ചേഴ്‌സ് പ്രദർശനത്തിനെത്തിക്കുന്നു. പി ആർ ഒ-എ എസ് ദിനേശ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.