Indrans: പുരസ്‌കാരങ്ങളേക്കാള്‍ തിളക്കം ആ സര്‍ട്ടിഫിക്കറ്റിന്; 10-ാം ക്ലാസ് തുല്യതാ പഠനത്തിന് ചേര്‍ന്ന് ഇന്ദ്രന്‍സ്

Indrans joins 10th class equivalence class: തിരുവനന്തപുരം കുമാരപുരം സ്‌കൂളിൽ ഇന്ദ്രന്‍സ് ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Nov 23, 2023, 05:31 PM IST
  • 10 മാസമാണ് തുല്യതാ ക്ലാസിന്റെ കാലയളവ്.
  • തിരുവനന്തപുരം മെഡി. കോളേജ് ഹൈസ്‌കൂളിലാണ് ക്ലാസ്.
  • എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ് നടക്കുക.
Indrans: പുരസ്‌കാരങ്ങളേക്കാള്‍ തിളക്കം ആ സര്‍ട്ടിഫിക്കറ്റിന്; 10-ാം ക്ലാസ് തുല്യതാ പഠനത്തിന് ചേര്‍ന്ന് ഇന്ദ്രന്‍സ്

തിരുവനന്തപുരം: മലയാളികളുടെ പ്രിയ നടന്‍ ഇന്ദ്രന്‍സ് വീണ്ടും സ്‌കൂളിലേയ്ക്ക്. പത്താം ക്ലാസ് തുല്യതാ ക്ലാസിന് ചേര്‍ന്നിരിക്കുകയാണ് ഇന്ദ്രന്‍സ്. ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച ഇന്ദ്രന്‍സ് അതിന്റെ രേഖകളെല്ലാം സമര്‍പ്പിച്ച ശേഷമാണ് വീണ്ടും സ്‌കൂളിലേയ്ക്ക് പോകാനൊരുങ്ങുന്നത്. 

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹൈസ്‌കൂളില്‍ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ് നടക്കുക. 10 മാസമാണ് തുല്യതാ ക്ലാസിന്റെ കാലയളവ്. തിരുവനന്തപുരം കുമാരപുരം സ്‌കൂളിലാണ് ഇന്ദ്രന്‍സ് ഏഴാം ക്ലാസ് വരെ പഠിച്ചത്. അന്ന് ദാരിദ്ര്യം കാരണമാണ് പഠനം അവസാനിപ്പിക്കേണ്ടി വന്നതെന്നും ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അവസരം സ്വയം സമാധാനിപ്പിക്കാനെങ്കിലും ഉപകരിക്കുമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

ALSO READ: ധ്യാൻ ശ്രീനിവാസൻ ചിത്രം ചീന ട്രോഫി തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

ആവശ്യത്തിന് പഠിപ്പ് ഇല്ലാത്തതിനാല്‍ ദേശീയ - സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടും പലയിടത്തും പേടിയോടെ പിന്നോട്ട് വലിയേണ്ടി വന്നു. ഇത്തരം കാര്യങ്ങള്‍ ഇല്ലാതാക്കാനാണ് പുതിയ ദൗത്യമെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി. 2018ല്‍ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയിത്തിന് ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. വെയില്‍ മരങ്ങള്‍ എന്ന ചത്രത്തിലെ പ്രകടനത്തിന് സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരവും അദ്ദേഹത്തെ തേടി എത്തിയിരുന്നു. 

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മലയാളികളുടെ പ്രിയനടൻ ഇന്ദ്രൻസിനെ പത്താം തരം തുല്യതാ പഠനത്തിന് ചേർന്നതിൽ അഭിനന്ദിക്കുന്നു. വിദ്യാഭ്യാസമെന്നാൽ കേവലം പരീക്ഷകൾ പാസാകലോ ഉന്നത ബിരുദങ്ങൾ നേടലോ മാത്രമല്ല, വിശാലമായ ലോകവീക്ഷണവും മനുഷ്യപ്പറ്റും ആർജിക്കുക എന്നത് കൂടിയാണ്. അത് രണ്ടും വേണ്ടുവോളമുള്ള മഹാനടനാണ് ഇന്ദ്രൻസ്. വിദ്യാസമ്പന്നരായ പലർക്കും മാതൃകയാക്കാവുന്ന, പലരിലും കാണാത്ത സ്വഭാവ സവിശേഷതകളുമുള്ള ആളുമാണ് നടൻ ഇന്ദ്രൻസ്. വിനയവും ലാളിത്യവും സംസ്കാര സമ്പന്നതയും എല്ലാം ഇങ്ങനെ ചിലതാണ്. ഇന്ദ്രൻസിന്റെ ഈ തുല്യതാ പഠനം സംസ്ഥാന സാക്ഷരതാ മിഷനും തുടർ വിദ്യാഭ്യാസ പദ്ധതിക്കുമുള്ള അംഗീകാരമാണ്. 
പ്രിയപ്പെട്ട ഇന്ദ്രൻസിന് സ്നേഹാഭിവാദനങ്ങൾ. ഒപ്പം സംസ്ഥാന സർക്കാരിന്റെ ഹൃദയം നിറഞ്ഞ നന്ദി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News