വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹന്‍സീനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡാന്‍സ് പാര്‍ട്ടി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. വളരെ കളർഫുളായിട്ടുള്ള പോസ്റ്ററാണ് പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിരാജാണ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.  വിഷ്ണുവും ഷൈനും ശ്രീനാഥും വ്യത്യസ്ത ഡാൻസ് പോസുകൾ ചെയ്ത് നിൽക്കുന്നതാണ് പോസ്റ്ററിലുള്ളത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING


 


സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിപാല്‍ സംഗീതസംവിധാനവും നിര്‍വ്വഹിക്കുന്നു. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കൂര്യൻ നിർവ്വഹിക്കുന്നു. എഡിറ്റിംഗ്- വി സാജൻ, പ്രൊഡക്ഷൻ കൺട്രോളർ- സുനിൽ ജോസ്, പ്രൊഡക്ഷൻ ഡിസൈനർ- മധു തമ്മനം, കലാസംവിധാനം- അജി കുറ്റിയാനി, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ്- അരുൺ മനോഹർ, ശബ്ദലേഖനം- ഡാൻ, പ്രൊജക്ട് കോ- ഓർഡിനേറ്റർ ഷഫീക്, ഫിനാൻസ് കൺട്രോളർ- സുനിൽ പി എസ്, സഹസംവിധാനം- പ്രകാശ് കെ മധു, സ്റ്റിൽസ്സിദാദ് കെ എൻ, ഡിസൈൻ- കോളിൻസ് ലിയോഫിൽ, പി ആർ ഒ- എ എസ് ദിനേശ് തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.