Dasara: വെറും 6 ദിവസം കൊണ്ട് 100 കോടി ക്ലബിൽ ഇടംപിടിച്ച് ദസറ. ചിത്രത്തിന്‍റെ വിജയം ആഘോഷമാക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

നാനിയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ് ചിത്രമായി മാറിയിരിയ്ക്കുകയാണ്  ദസറ. വെറും 6 ദിവസങ്ങൾ കൊണ്ടാണ് 100 കോടി രൂപ ലോകമെമ്പാടും നിന്ന് ചിത്രം നേടിയെടുത്തത്. അവധി ദിവസങ്ങളിൽ മാത്രമല്ല വർക്കിംഗ്  ദിവസങ്ങളിലും ചിത്രം മികച്ച ബോക്‌സ് ഓഫീസ് ചലനം നേടിയെടുത്തിരുന്നു. 6 ദിവസങ്ങൾ കൊണ്ട് ഈ സ്വപ്ന നേട്ടം സ്വന്തമാക്കുമ്പോൾ നാനിയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം കൂടിയായി ദസറ മാറിയിരിക്കുകയാണ്. 


Also Read:  Pink Moon: ഏപ്രില്‍ മാസത്തിലെ പൂര്‍ണ്ണ ചന്ദ്രന്‍ പിങ്ക് മൂണ്‍ എന്നറിയപ്പെടുന്നത് എന്തുകൊണ്ട്? 


മറ്റ് ഭാഷകളിൽ ചിത്രത്തിന്‍റെ ബോക്‌സ് ഓഫീസ് തുടക്കം പതിയെ നീങ്ങി തുടങ്ങിയെങ്കിലും പോസിറ്റീവ് റെസ്പോൺസ് കൊണ്ട് ചിത്രം വൻ കളക്ഷനിലേക്ക് നീങ്ങുന്നുണ്ട്. എസ് എൽ വി സിനിമാസിന്‍റെ ബാനറിൽ  സുധാകർ ചെറുകുരി നിര്‍മ്മിച്ച ചിത്രം യുഎസ്‌എയിൽ മാത്രം 2 മില്യൺ ഡോളർ കളക്ഷനിൽ എത്തി. 



കരിംനഗറിൽ നടന്ന വിജയാഘോഷ പരിപാടിയിൽ സംവിധായകൻ ശ്രീകാന്ത് ഒഡേലയ്ക്ക് BMWവിന്‍റെ അടിപൊളി കാർ നിർമാതാവ് സുധാകർ ചെറുകുരി സമ്മാനിച്ചു. ചിത്രത്തിൽ അഭിനയിച്ചവർക്കും ടെക്‌നീഷ്യൻസിനുമായി ഓരോരുത്തർക്കും 10 ഗ്രാം സ്വർണ്ണം സമ്മാനമായി നൽകുകയും ചെയ്‌തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.