അരുൺ ​ഗോപിയുടെ സംവിധാനത്തിൽ ദിലീപ് നായകനായി എത്തുന്ന ചിത്രത്തിൽ മിസ്റ്റർ ഇന്ത്യ ഇന്റർനാഷണലും മോഡലുമായ ദരാസിങ് ഖുറാനയും. അരുൺ ​ഗോപിയാണ് ഇക്കാര്യം അറിയിച്ചത്. ദരാസിങിനെ സ്വാ​ഗതം ചെയ്ത് കൊണ്ടുള്ള പോസ്റ്ററും സംവിധായകൻ പങ്കുവച്ചിട്ടുണ്ട്. രാമ ലീലയ്ക്ക് ശേഷം അരുൺ ​ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ പ്രതിനായകനായാണ് ദരാസിങ് ഖുറാന മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ദരാസിംഗിനെ സംബന്ധിച്ചിടത്തോളം, ഈ വർഷം പഞ്ചാബി ചിത്രമായ ബായ് ജി കുട്ടാങ്കേയിലൂടെ അഭിനയരംഗത്തേക്ക് കടന്നു. കൂടാതെ അനുപം ഖേർ, ദർശൻ കുമാർ, സതീഷ് കൗശിക് എന്നിവർ അഭിനയിച്ച കാഗസ് 2 എന്ന ചിത്രത്തിലൂടെ ഉടൻ തന്നെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കും. ബോളിവുഡ് പ്രഖ്യാപനത്തിന് ശേഷമാണ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. 


തെന്നിന്ത്യൻ താര സുന്ദരി തമന്ന നായികയായി എത്തുന്ന ചിത്രത്തിൽ തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ദിലീപിന്റെ കരിയറിലെ 147-ആം സിനിമയാണ്.  ഉദയ കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ് നിർവഹിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.