നാച്ചുറൽ സ്റ്റാർ നാനിയുടെ പുതിയ ചിത്രം "ദസറ" നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്നു. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. ചിത്രത്തിന് വേണ്ടി നാനിയുടെ പുതിയ വേഷപ്പകർച്ച ഇതിനോടകം തന്നെ മാധ്യമ ശ്രദ്ധ ആകർഷിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൽ നാനി തെലുങ്കാന ഭാഷയാണ് കൈകാര്യം ചെയ്യുന്നത് എന്നും ശ്രദ്ധേയമാണ്. താരത്തിന്റെ ആദ്യ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം കൂടിയാണ് ദസറ ഇന്ന്, സൗഹൃദ ദിനത്തോടനുബന്ധിച്ച് ചിത്രത്തിൻറെ പ്രത്യേക പോസ്റ്റർ നിർമ്മാതാക്കൾ പുറത്തിറക്കി. നാനിയും സുഹൃത്തുക്കളും ഒരു റെയിൽവേ ട്രക്കിൽ ആഘോഷിക്കുന്ന ചിത്രത്തോടുകൂടിയുള്ള പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ സൗഹൃദ ദിനത്തിൽ പുറത്തിറക്കിയത്.


ALSO READ : Viral Video: ഹെൽമറ്റ് എടുത്ത് ഒറ്റ വിഴുങ്ങൽ, പിന്നെ ഒരു നടത്തവും - വൈറലായി വീഡിയോ


പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ (തെലങ്കാന) സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ദേശീയ അവാർഡ് ജേതാവായ നടി കീർത്തി സുരേഷാണ് ഈ നാടൻ മാസ് ആക്ഷൻ എന്റർടെയ്‌നറിൽ നാനിയുടെ നായികയായി എത്തുന്നത്.


ടീം നേരത്തെ പുറത്തിറക്കിയ സ്പാർക്ക് ഓഫ് ദസറ എന്ന ടീസറിന് സോഷ്യൽ മീഡിയകളിൽ മികച്ച പ്രതികരണം ലഭിച്ചിരുന്നു.  സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ, സത്യൻ സൂര്യൻ ഐഎസ്‌സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്.


നവീൻ നൂലി എഡിറ്ററും അവിനാഷ് കൊല്ല പ്രൊഡക്ഷൻ ഡിസൈനറും വിജയ് ചഗന്തി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.
ദസറ എന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.


ALSO READ : Actress Attack Case : നടിക്കൊപ്പം എന്നതിലുപരി ഞാൻ സത്യത്തിനൊപ്പമാണ് നിന്നിട്ടുള്ളത്; അത് തന്നെ ജയിക്കും: കുഞ്ചാക്കോ ബോബൻ


അഭിനേതാക്കൾ: നാനി, കീർത്തി സുരേഷ്, സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് തുടങ്ങിയവർ. ശ്രീകാന്ത് ഒഡെലയാണ് സംവിധാനം
സുധാകർ ചെറുകൂരിയാണ് നിർമ്മാണം,പ്രൊഡക്ഷൻ ബാനർ: ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസ്, ഛായാഗ്രഹണം : സത്യൻ സൂര്യൻ ISC, സംഗീതം: സന്തോഷ് നാരായണൻ, എഡിറ്റർ: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിജയ് ചഗന്തി, സംഘട്ടനം: അൻബരിവ്, പിആർഒ: ശബരി


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.