Actress Attack Case : നടിക്കൊപ്പം എന്നതിലുപരി ഞാൻ സത്യത്തിനൊപ്പമാണ് നിന്നിട്ടുള്ളത്; അത് തന്നെ ജയിക്കും: കുഞ്ചാക്കോ ബോബൻ

Kunchacko Boban on Actress Attack Case : നടന്റെ 'ന്നാ താൻ കേസ് കൊട്' സിനിമയുമായി സംബന്ധിച്ചുള്ള വാർത്തസമ്മേളനത്തിലാണ് കുഞ്ചാക്കോ ബോബൻ ഇക്കാര്യം വ്യക്തമാക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Aug 7, 2022, 03:21 PM IST
  • തന്റെ ഭാഷ്യത്തിൽ എന്താണ് സത്യം അതാണ് പറഞ്ഞിട്ടുള്ളതെന്ന് കുഞ്ചാക്കോ ബോബൻ തിരുവനന്തപുരത്ത് വാർത്തസമ്മേളനത്തിലൂടെ അറിയിച്ചു.
  • നടന്റെ 'ന്നാ താൻ കേസ് കൊട്' സിനിമയുമായി സംബന്ധിച്ചുള്ള വാർത്തസമ്മേളനത്തിലാണ് കുഞ്ചാക്കോ ബോബൻ ഇക്കാര്യം വ്യക്തമാക്കിയത്.
Actress Attack Case : നടിക്കൊപ്പം എന്നതിലുപരി ഞാൻ സത്യത്തിനൊപ്പമാണ് നിന്നിട്ടുള്ളത്; അത് തന്നെ ജയിക്കും: കുഞ്ചാക്കോ ബോബൻ

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ താൻ അതിജീവതയ്ക്കൊപ്പം നിന്നു എന്നല്ല സത്യത്തിനൊപ്പമാണ് നിന്നതെന്ന് നടൻ കുഞ്ചാക്കോ ബോബൻ ആ സത്യം തന്നെ ജയിക്കുമെന്ന് നടൻ പറഞ്ഞു. തന്റെ ഭാഷ്യത്തിൽ എന്താണ് സത്യം അതാണ് പറഞ്ഞിട്ടുള്ളതെന്ന് കുഞ്ചാക്കോ ബോബൻ തിരുവനന്തപുരത്ത് വാർത്തസമ്മേളനത്തിലൂടെ അറിയിച്ചു. നടന്റെ 'ന്നാ താൻ കേസ് കൊട്' സിനിമയുമായി സംബന്ധിച്ചുള്ള വാർത്തസമ്മേളനത്തിലാണ് കുഞ്ചാക്കോ ബോബൻ ഇക്കാര്യം വ്യക്തമാക്കിയത്. 

"നടിക്കൊപ്പം എന്നതിലുപുരി ഞാൻ സത്യത്തിനൊപ്പമാണ് നിന്നിട്ടുള്ളത്. ആരുടെ ഭാഗത്താണെങ്കിലും അവസാനം അത് തന്നെ വിജയിക്കുമെന്ന് ഞാൻ വിശ്വിസിക്കുന്നു. എനിക്കാറിയാവുന്നതും ഞാൻ വിശ്വസിക്കുന്ന കാര്യങ്ങൾ അതുപോലെയാണ് പറഞ്ഞിട്ടുള്ളത്. അതിന്റെ ഫലം എന്ത് തന്നെയാണെങ്കിലും അവസാനം സത്യം ജയിക്കും" കുഞ്ചാക്കോ ബോബൻ പറഞ്ഞു. 

ALSO READ : ദിലീപേട്ടനെ കുടുക്കിയതാണ്; ഒരിക്കലും അങ്ങനെ ചെയ്യില്ല"; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ച് പ്രവീണ

അതേസമയം നടിയെ ആക്രമിച്ച കേസിൽ ജസ്റ്റിസ് ഹണി എം വർഗീസ് വിചാരണ കോടതി ജഡ്ജിയായി തുടരുമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയിരുന്നു. ഹണി എം വർഗീസിനെ വിചാരണ ചുമതലയിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത മുന്നോട്ട് വന്നിരുന്നു. എന്നാൽ ഇത് ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് തള്ളുകയായിരുന്നു. കൂടാതെ കേസ് സിബിഐ സ്പെഷ്യൽ കോടതിയിൽ നിന്നും എറണാകുളം പ്രിൻസിപ്പിൽ സെക്ഷൻസ് കോടതിയിലേക്ക് മാറ്റാനും ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തു.

അതേസമയം കേസ് പരിഗണിക്കാൻ പ്രിൻസിപ്പിൽ സെക്ഷൻസ് കോടതിക്ക് സാധിക്കില്ല അറിയിച്ചുകൊണ്ട് പ്രൊസിക്യൂഷനും അതിജീവിതയും ജസ്റ്റിസ് ഹണി എം വർഗീസിന് അപേക്ഷ സമർപ്പിക്കുകയും ചെയ്തു. സിബിഐ കോടതിക്കാണ് കേസ് നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നതെന്നാണ്   വാദം. ജോലിഭാരം കാരണം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കേസ് കൈമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ നിലപാടെടുത്തതും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് ഫയൽ ഏത് കോടതിയുടെ അധികാരപരിധിയിലാണെന്ന്  തീരുമാനിക്കണമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അജകുമാർ ഹർജിയിൽ പറയുന്നു. 

ALSO READ : ദിലീപ് നിരപരാധി, ഒരിക്കലും അങ്ങനെ ചെയ്യില്ല; ദിലീപിനെക്കുറിച്ച് മലയാളത്തിന്റെ സൂപ്പർതാരം

ഹണി എം. വർഗീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായപ്പോൾ കേസ് രേഖകൾ സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. ഇക്കാര്യത്തിൽ പ്രതികളുടെ ആക്ഷേപം സമർപ്പിക്കാൻ സമയം നൽകി. കേസ് ഈ മാസം 11 ന്  വീണ്ടും പരിഗണിക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News