നാനിയും കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ദസറ'. 'ദസറ'യുടെ ഒടിടി പാര്‍ട്‍ണറെ കുറിച്ചുള്ളതാണ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്. 'ദസറ' തിയേറ്റര്‍ റിലീസിന് ശേഷം നെറ്റ്‍ഫ്ലിക്സിലായിരിക്കും സ്‍ട്രീം ചെയ്യുക. കീര്‍ത്തി സുരേഷ് 'വെന്നെല' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

'ദസറ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞതായി കീര്‍ത്തി സുരേഷ് നേരത്തെ അറിയിച്ചിരുന്നു. ശ്രീകാന്ത് ഒഡേലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. സത്യൻ സൂര്യൻ ഐഎസ്‌സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണൻ സംഗീതം നൽകും.


ALSO READ: പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യ ചിത്രം ദസറ ക്ലൈമാക്‌സ് ചിത്രീകരണം തുടങ്ങി


നവിൻ നൂലി എഡിറ്ററും അവിനാഷ് കൊല്ല പ്രൊഡക്ഷൻ ഡിസൈനറും വിജയ് ചഗന്തി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. 2023 മാർച്ച് മുപ്പതിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.